സിദ്ദിഖുമായി ഉണ്ടായിരുന്ന കെമിസ്ട്രി മകനുമായി ഇല്ലായിരുന്നു

നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച താരങ്ങൾ ആണ് സിദ്ദിഖ് ലാൽ. ഇരുവരും ഒന്നിച്ച് നിരവധി നല്ല ചിത്രങ്ങൾ ആണ് സംവിധാനം ചെയ്തത്. ഇവർ ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ ആരാധകരുടെ ഇടയിൽ ഹിറ്റും…

നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച താരങ്ങൾ ആണ് സിദ്ദിഖ് ലാൽ. ഇരുവരും ഒന്നിച്ച് നിരവധി നല്ല ചിത്രങ്ങൾ ആണ് സംവിധാനം ചെയ്തത്. ഇവർ ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ ആരാധകരുടെ ഇടയിൽ ഹിറ്റും ബോക്സ് ഓഫീസിൽ വിജയവും ആയിരുന്നു. അത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഇവരുടെ കൂട്ടുകെട്ട് വലിയ ഇഷ്ടവും ആയിരുന്നു. എന്നാൽ ഇരുവരും സ്വതന്ത്ര സംവിധായകർ ആയി വേർപിരിഞ്ഞത് ആരാധകരുടെ ഇടയിൽ വലിയ നിരാശയാണ് ഉണ്ടാക്കിയത്. പിരിഞ്ഞെങ്കിലും ഇവർ നല്ല സുഹൃത്തുക്കൾ ആയിരുന്നു. എന്നാൽ ഇപ്പോൾ ലാൽ സിദ്ധിഖിന്റെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിദ്ധിക്കും ഞാനും കുറെ അധികം സിനിമകൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്. എന്നാൽ ജീനുമായി ഞാൻ സിനിമ ചെയ്യാൻ നോക്കിയിട്ടു അത് ശരിയായില്ല. ജീൻ പോൾ എന്റെ മകൻ ആണെങ്കിലും അവനു സംവിധാനത്തിൽ സ്വന്തന്ത്രം വേണം. ഞാനുമായി ഒരു സിനിമ ചെയ്യണമെന്ന് അവനു എന്നോട് ആവിശ്യപ്പെട്ടിരുന്നു. അങ്ങനെ ഒരു സിനിമ ഒരുങ്ങിയതും ആണ്. എന്നാൽ ഷൂട്ടിങ് തുടങ്ങി രണ്ടാം ദിവസം തന്നെ അവനു മതിയായി. ഇപ്പോഴത്തെ പിള്ളേർക് അവരുടേതായ സ്വന്തന്ത്രങ്ങൾ വേണം. അവനു മതിയായി എന്ന് എനിക്ക് മനസ്സിലായപ്പോൾ ഞാൻ തന്നെ അതിൽ നിന്നും മാറി. പിന്നീട് ഇത് വരെ ജീൻ എന്നോട് അങ്ങനെ ഒരു ആഗ്രഹം പറഞ്ഞിട്ടില്ല.

സിദ്ധിക്കുമായി ഉണ്ടായിരുന്ന ഒരു കെമിസ്ട്രി ജീനുമായി വർക്ക്ഔട്ട് ആയില്ല എന്നതാണ് സത്യം. ഇന്ന് എന്റെയും സിദ്ധിഖിന്റെയും സുഹൃത്തുക്കൾ പോലും വേറെ വേറെയാണ്. ആ കാലത്ത് എനിക്ക് അവനോട് എന്തും പറയാനുള്ള ഒരു സ്വാതന്ത്രം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് എനിക്ക് അവനോട് ബഹുമാനം ആണ്. അത് കൊണ്ട് തന്നെ പഴയത് പോലെ എന്ത് കാര്യവും തുറന്നു സംസാരിക്കാനുള്ള ഒരു മടി എനിക്ക് അവനോട് ഉണ്ട്. എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ് ഇപ്പോഴും എന്നും ലാൽ പറയുന്നു.