അവർ തങ്ങളോട് ചോദിച്ചത് ഭ്രാന്താശുപത്രിയിലാണോ അതോ മരിച്ചോ എന്നായിരുന്നു!താൻ അഭിനയം ഉപേഷിക്കാൻ കാരണം, അബ്ബാസ് പറയുന്നു 

തമിഴിൽ ഹിറ്റ് സ്റ്റാർ ആയിരുന്നു നടൻ അബ്ബാസ്, തമിഴിൽ മാത്രമല്ല മലയാളത്തിലും  അഭിനയിച്ചിട്ടുണ്ട്, എന്നാൽ കുറെ കാലമായി അദ്ദേഹത്തെ സിനിമയിൽ ഒന്നും സജീവമായി കാണുന്നില്ല, ഈ  അടുത്തിടക്ക് അദ്ദേഹം ന്യൂസിലാൻഡിൽ ഒരു ബൈക്ക് മെക്കാനിക്ക് ആയി ജോലി ചെയ്യുന്നു എന്നുളള വാർത്ത എത്തിയിരുന്നു, പലരും തന്നോട് സിനിമയിൽ കാണാഞ്ഞപ്പോൾ പല ചോദ്യങ്ങളും ചോദിച്ചിരുന്നു, ചിലർ ചോദിച്ചത് നിങ്ങൾ ഭ്രാന്താശുപത്രിയിൽ ആണോ, അതോ മരിച്ചോ എന്നായിരുന്നു അബ്ബാസ് പറയുന്നു.

നിങ്ങൾ സിനിമയിൽ തിരിച്ചു വരുന്നില്ലേ,വരണം യെന്നൊക്ക് , എന്നാൽ താൻ സിനിമ ഉപേഷിക്കാൻ കാരണം ഉണ്ട് നടൻ പറയുന്നു. ഞാൻ കുടുംബ൦ കുട്ടികൾ എന്ന രീതിയിൽ ജീവിക്കാൻ ആഗ്രഹിച്ചപ്പോൾ എനിക്ക് എല്ലാം മാറ്റിവെക്കേണ്ടി വന്നു, ഞാൻ സിനിമയിൽ ആയാൽ കുട്ടികൾക്കൊപ്പം കൂടാൻ സാധിക്കില്ല

അങ്ങനെ കുടുംബവുമായി കഴിയാൻ ആണ് സിനിമ ഉപേക്ഷിച്ചു ന്യൂസ്‌ലാൻഡിൽ പോയി താമസിച്ചത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം അവസാനം അഭിനയിച്ച ചിത്രം പച്ചക്കള്ളം ആയിരുന്നു. മലയാളത്തിൽ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം ആയിരുന്നു. എന്നാൽ ഇനിയും താരം സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുമോ എന്ന് ഒരു വ്യക്തത ഇതുവരെയും നടത്തിയിട്ടില്ല.