ശരിക്കും മനസാക്ഷി ഇല്ലാത്തവൻ! ഒരു ഉളുപ്പുമില്ലാതെയാണ് അയാൾ അവാർഡ് വാങ്ങാൻ എത്തിയത് നിർമാതാവിനെ കുറിച്ച് ലാൽ ജോസ് 

ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകൻ ആണ് ലാൽ ജോസ്, സിനിമ മേഖലയിൽ ഒരുപാടു തട്ടിപ്പുകളും, വെട്ടിപ്പുകളും ഉണ്ടാകുമെന്നു൦ അങ്ങനൊരു സംഭവത്തെ കുറിച്ചും തുറന്നു പറയുകയാണ് ലാൽ ജോസ്, തനിക്ക് ഒരുപാടു വേദനകൾ സമ്മാനിച്ച…

ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകൻ ആണ് ലാൽ ജോസ്, സിനിമ മേഖലയിൽ ഒരുപാടു തട്ടിപ്പുകളും, വെട്ടിപ്പുകളും ഉണ്ടാകുമെന്നു൦ അങ്ങനൊരു സംഭവത്തെ കുറിച്ചും തുറന്നു പറയുകയാണ് ലാൽ ജോസ്, തനിക്ക് ഒരുപാടു വേദനകൾ സമ്മാനിച്ച ഒരു സിനിമ ആയിരുന്നു ‘അച്ഛൻ ഉറങ്ങാത്ത വീട്’, ആ ചിത്രം ആദ്യം  റിലീസ് ആകാതിരിക്കാൻ കാരണം നിർമാതാവ് റെജി പുത്തേഴത്തു ആയിരുന്നു.

പി കെ പിള്ളയുടെ ഷിർദി സായി ഫിലിംസ് ആയിരുന്നു ഈ ചിത്രത്തിന്റെ റിലീസ് ഏറ്റെരിന്നത്, ഒരിക്കൽ അദ്ദേഹം വിളിച്ചു പറഞ്ഞു  , കടം കൊടുക്കുന്ന സൻജയ്‌ എന്നൊരാളുടെ കത്ത് വന്നു അയാൾക്ക് നിർമാതാവ്അഞ്ചു ലക്ഷം  രൂപ കൊടുക്കാനുണ്ട് അത് കൊടുക്കാതെ സിനിമ റിലീസ് ചെയ്യിപ്പിക്കില്ല എന്ന്, ഞാൻ ആ സമയത്തു എന്റെ കൂട്ടുകാരുടെ കൈയിൽ നിന്നും എങ്ങനെയൊക്കെയോ ഈ പൈസ അറേഞ്ച് ചെയ്യ്തു നിർമാതാവിന്റെ അടുക്കെലേക്ക് പോയി.

അവിടെ ചെന്നപ്പോൾ അയാളില്ല, പിന്നെ നേരെ സഞ്ജയ് അടുത്തേക്ക് ചെന്ന് ഈ പൈസ കൊടുത്തു അപ്പോൾ അയാൾ പറഞ്ഞു നിർമാതാവ് പത്തു ലക്ഷ്൦ ആണ് കൊടുക്കാനുള്ളതെന്നു ശരിക്കും എനിക്ക് ബോധക്കേട് ആണുണ്ടായത്, എന്നെ ഹോസ്പിറ്റലിൽ എത്തിച്ച സുഹൃത്തുക്കൾ പറഞ്ഞു അടുത്ത ദിവസം പടം റിലീസ് ചെയ്യാൻ കഴിയില്ല ഇനിയും അഞ്ചു ലക്ഷം കൊടുക്കേണ്ടേ  എന്ന്, പിന്നെയും പൈസ കടം വാങ്ങി പടം തിങ്കളാഴ്ച്ച റിലീസ് ചെയ്യ്തു, അതുകൊണ്ടു ആദ്യ കളക്ഷൻ സിനിമയെ ബാധിച്ചു, എന്തായാലും സിനിമക്ക് സംസ്ഥാന അവാർഡ് ലഭിച്ചു അതിൽ ഒരു ലക്ഷം രൂപ സംവിധായകനും, നിർത്താവിനും ഉള്ളതാണ്, അത് വാങ്ങിക്കാൻ സമയം ആയപ്പോൾ നിർമാതാവ് റെജി അവിടെ വന്നു അവാർഡ് വാങ്ങുന്നു ,ശരിക്കും മനസാക്ഷി ഇല്ലാത്തവൻ, ഒരു ഉളുപ്പുമില്ലാതെ അയാൾ അവാർഡ് വാങ്ങി  ലാൽ ജോസ് പറയുന്നു.