കൊലച്ചിരിയുമായി മമ്മൂട്ടി; പിറന്നാൾ ദിനത്തിലെ ഭ്രമയു​ഗം പോസ്റ്റർ വൈറൽ

ന്യൂ ഡൽഹിയും, പൊന്തന്മാടയും, മൃഗയയും,വിധേയനും ,പാലേരിമാണിക്യവുമൊക്കെ  ഒക്കെ കാട്ടി ഞെട്ടിച്ച മമ്മൂട്ടി ഓരോ വർഷം കഴിയും തോറും തന്നെ തന്നെ പുനർനിർവചിക്കുന്ന തിരക്കിലാണ്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ​ഭ്രമയു​ഗത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്  അണിയറ…

ന്യൂ ഡൽഹിയും, പൊന്തന്മാടയും, മൃഗയയും,വിധേയനും ,പാലേരിമാണിക്യവുമൊക്കെ  ഒക്കെ കാട്ടി ഞെട്ടിച്ച മമ്മൂട്ടി ഓരോ വർഷം കഴിയും തോറും തന്നെ തന്നെ പുനർനിർവചിക്കുന്ന തിരക്കിലാണ്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ​ഭ്രമയു​ഗത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്  അണിയറ പ്രവർത്തകർ. ഏത് വേഷവും ചെയ്യാൻ തയ്യാറാകുന്ന മമ്മൂട്ടിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ തന്നെയാണ് ചിത്രത്തിൽ ആരാധകർ പ്രതീക്ഷിക്കുന്നത്.’ഭൂതകാലം’ എന്ന സിനിമക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് ഭ്രമയു​ഗം. ഒരു ഹൊറർ ത്രില്ലർ വിഭാ​ഗത്തിൽ പെടുന്ന ചിത്രത്തിൽ അർജുൻ അശോകനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം ഒരുങ്ങുന്ന ചിത്രം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.കറപുരണ്ട പല്ലുകളും നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ കൊലച്ചിരിയുമായി നിൽക്കുന്ന മമ്മൂട്ടിയെ ചിത്രത്തിൽ കാണാം.  കാണുന്നവരുടെ കണ്ണില്‍ ഭയം ഉളവാക്കുന്ന തരത്തിലുള്ള ചിരിയും നോട്ടവുമായി നില്‍ക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ.

രാഹുൽ സദാശിവനാണ് ചിത്രം സംവിഝാനം ചെയ്യുന്നത്.  ‘ഭ്രമയുഗം’ കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ്. ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുഭവമാക്കി മാറ്റുന്നതിന് നിർമ്മാതാക്കളുടെ പിന്തുണ ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്കും ഹൊറർ വിഭാഗത്തിലുള്ള ആരാധകർക്കും ഇത് ഒരു വിരുന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംവിധായകൻ രാഹുൽ സദാശിവൻ ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് പറഞ്ഞിരുന്നു. ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിനുള്ള പ്രൊഡക്ഷൻ ഹൗസ് ആയി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ‘ഭ്രമയുഗം’.ഭ്രമയുഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.കൊച്ചിയിലും ഒറ്റപ്പാലത്തുമാണ് ‘ഭ്രമയുഗം’ ചിത്രീകരിക്കുന്നത്.  നിമിഷം നേരം കൊണ്ട് തന്നെ പോസ്റ്റര്‍ സോഷ്യല്‍മിഡിയയില്‍ വൈറലാണ്.സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ അർജുൻ അശോക് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചിത്രത്തിന് മുപ്പത് ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നൽകിയിരിക്കുന്നത് എന്നാണ് വിവരം. റെഡ് റെയിൻ, ഭൂതകാലം എന്നീ ചിത്രങ്ങൾക്ക് ശേഷം  രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ഭ്രമയുഗം’.അതിനു പുറമെ ബസൂക്ക എന്ന ചിത്രത്തിൽ നിന്നുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളും പുറത്തു വന്നു. ഇനിയും എന്താണ് അണിയറയിൽ ഒരുങ്ങുന്നത് എന്നുറപ്പില്ലാത്ത  ലുക്കാണ് ഈ ചിത്രങ്ങളിൽ. ഫാൻസ്‌ പേജിലൂടെയാണ് മമ്മൂട്ടിയുടെ തീപാറുന്ന ലുക്ക് പുറത്തുവന്നത്. നവാഗതനായ ഡീനോ ഡെന്നിസാണ് ഈ ചിത്രത്തിന്റെ സംവിധായകൻ . നേരത്തെ ചിത്രത്തിൽ നിന്നുള്ള ഒരു ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉൾപ്പെടുത്തി പുറത്തുവിട്ടിരുന്നു. ഷീറ്റ് കൊണ്ട് മൂടിയിട്ടിരിക്കുന്ന ഒരു ബൈക്കിൽ നിന്നും മൂടുപടം വലിച്ചു മാറ്റുന്ന മമ്മൂട്ടി ആയിരുന്നു അതിൽ. ഒന്നിലേറെ ഗെറ്റപ്പുകൾ അദ്ദേഹത്തിനുണ്ട് എന്നാണ് വിവരം.  അതോടൊപ്പം തനറെ സമൂഹമാധ്യമ അക്കൗട്ടുകളിൽ മമ്മൂട്ടിയും ഒരു ചിത്രം പങ്കു വെച്ചിട്ടുണ്ട്. ജന്മ ദിനത്തിന് ഒരു ദിവസം മുന്നേ തന്നെ  മമ്മൂട്ടി ഈ ചിത്രം പങ്കു വെച്ച്. ഒറ്റനോട്ടത്തില്‍ ആരാധകരെ ചിന്തിപ്പിക്കുന്ന ചിത്രവുമായാണ് വരവ്. കൈയുറ  ഉള്‍പ്പെടെ വെള്ള നിറത്തിലുള്ള വേഷത്തിലാണ് നടനെ കാണാനായത്. ഷട്ടില്‍ ചുവന്ന നിറത്തിലുള്ള ബോര്‍ഡറും കാണാനാകുന്നു. ഇതില്‍ എന്തോ സര്‍പ്രൈസ് ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.ഇനിയും വലുത് എന്തോ മമ്മുക്ക സമ്മാനിക്കാനിരിക്കുന്നു എന്നാണ് അവരുടെയെല്ലാം പ്രതീക്ഷ.കമന്റ് ബോക്‌സ് മുഴുവന്‍ ഇതുതന്നെയാണ് അവര്‍ എഴുതിയിരിക്കുന്നതും. വൈകുന്നേരവും കണ്ണൂർ സ്‌ക്വാഡിന്റെ അപ്ഡേറ്റും വരാനുണ്ട്.