സാക്ഷാൽ സൂപ്പർസ്റ്റാർ വന്നിട്ടും നിലംതൊട്ടില്ല! ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് ലാൽ സലാം, ഇനി ഒ‌ടിടി പ്രതീക്ഷ

രജനികാന്ത് അതിഥിവേഷത്തിൽ എത്തിയ ചിത്രമാണ് ലാൽ സലാം. രജനിയുടെ മകൾ ഐശ്വര്യ രജനികാന്ത് ആണ് ചിത്രത്തിന്റെ സംവിധായിക. സാക്ഷാൽ സൂപ്പർ സ്റ്റാറിന്റെ സാന്നിധ്യം ഉണ്ടായിട്ടും എന്നാൽ ബോക്സോഫീസിൽ ചിത്രം വലിയ രീതിയിൽ പരാജയമായിരിക്കുകയാണ്. ഒരു…

രജനികാന്ത് അതിഥിവേഷത്തിൽ എത്തിയ ചിത്രമാണ് ലാൽ സലാം. രജനിയുടെ മകൾ ഐശ്വര്യ രജനികാന്ത് ആണ് ചിത്രത്തിന്റെ സംവിധായിക. സാക്ഷാൽ സൂപ്പർ സ്റ്റാറിന്റെ സാന്നിധ്യം ഉണ്ടായിട്ടും എന്നാൽ ബോക്സോഫീസിൽ ചിത്രം വലിയ രീതിയിൽ പരാജയമായിരിക്കുകയാണ്. ഒരു സ്പോർട്സ് ഡ്രാമയായി ഒരുക്കിയ ചിത്രമാണ് ഇത്. ഫെബ്രുവരി 9 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

ഒരാഴ്ച പിന്നിടുമ്പോൾ വലിയ തിരിച്ചടിയാണ് ചിത്രത്തിനുണ്ടായിട്ടുള്ളതെന്നാണ് സൂചന. ഇന്ത്യൻ ബോക്സോഫീസിൽ ചിത്രം ഇതുവരെ 16.15കോടിയാണ് നേടിയിരിക്കുന്നത്. ചിത്രം ഇറങ്ങിയ പത്താം ദിവസമായ ഫെബ്രുവരി 18 ഞായറാഴ്ച ചിത്രം വെറും 48 ലക്ഷമാണ് കളക്ഷൻ നേടിയിട്ടുള്ളത്. രജനി പ്രതിഫലം വാങ്ങിയില്ലെങ്കിലും ചിത്രത്തിൻറെ മുടക്കുമുതൽ 80-90 കോടിവരെയാണ് എന്നാണ് കണക്ക്. ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മാതാക്കൾ. അതിനാൽ തന്നെ ചിത്രം ഭീകര പരാജയം എന്ന ഗണത്തിൽ പെടുത്താം എന്നാണ് ട്രാക്കർമാർ അഭിപ്രായപ്പെടുന്നത്.

ചിത്രത്തിൻറെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് നേടിയെന്ന വാർത്തകളും വരുന്നുണ്ട്. മാർച്ച് ആദ്യവാരം നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്തേക്കും എന്നാണ് വിവരം. എന്നാൽ ഈ വാർത്ത ഓദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രജനികാന്ത് മൊയ്‍തീൻ ഭായ് എന്ന കഥാപാത്രമായിട്ടാണ് ലാൽ സലാമിൽ എത്തിയത്. വിഷ്‍ണു വിശാൽ തിരു എന്ന കഥാപാത്രമായും വേഷമിട്ടു. ലിവിംഗ്‍സ്‍റ്റൺ, വിഘ്‍നേശ്, സെന്തിൽ, ജീവിത, കെ എസ് രവികുമാർ, നിരോഷ, വിവേക് പ്രസന്ന, ധന്യ ബാലകൃഷ്‍ണ, പോസ്റ്റർ നന്ദകുമാർ, ആദിത്യ മേനൻ, അമിത് തിവാരി തുടങ്ങിയവരും ഐശ്വര്യയുടെ ലാൽ സലാമിൽ അഭിനയിച്ചിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ലാൽ സലാമിൽ ഒരു അതിഥി വേഷത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപിൽ ദേവും ഉണ്ട്.