കടുത്ത നിലപാടുമായി ഫിയോക്ക്!  വ്യഴാഴ്ച്ച  മുതൽ ഇനിയും സിനിമ റിലീസുകൾ ഇല്ല 

ഫെബ്രുവരി 22 വ്യാഴാഴ്ച്ച മുതൽ ഇനിയും കേരളത്തിലെ തീയറ്ററുകളിൽ സിനിമകൾ  റിലീസ് ചെയ്യില്ല എന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് കടുത്ത നിലപാടിൽ എത്തിയിരിക്കുകയാണ്, നിർമാതാക്കളുടെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഫിയോക്ക് ഇങ്ങനൊരു തീരുമാനം…

ഫെബ്രുവരി 22 വ്യാഴാഴ്ച്ച മുതൽ ഇനിയും കേരളത്തിലെ തീയറ്ററുകളിൽ സിനിമകൾ  റിലീസ് ചെയ്യില്ല എന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് കടുത്ത നിലപാടിൽ എത്തിയിരിക്കുകയാണ്, നിർമാതാക്കളുടെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഫിയോക്ക് ഇങ്ങനൊരു തീരുമാനം എടുക്കുന്നതെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറയുന്നു,ഫിയോക്കിന്റെ  നിർദേശവും, സത്യവാങ് മൂലവും നിഷേധിച്ചു നിർമാതാക്കൾ ഓ ടി ടി പ്ലാറ്റ്‌ഫോമുകൾക്ക് നൽകുന്നതിനാൽ സിനിമ റിലീസ് നിർത്തിവെക്കുമെന്നാണ് ഫിയോക്ക് പ്രസിഡന്റ് പറയുന്നത്

സിനിമകൾ ധാരണകൾ എല്ലാം തെറ്റിച്ചു ഓ ടി ടി പ്ലാറ്റ്‌ഫോമുകൾക്ക് നൽകുന്നു എന്ന പരാതിയിലാണ് ഇങ്ങനൊരു തീരുമാനം എടുത്തത്, ഒരു സിനിമ തീയറ്ററിൽ എത്തി 42  ദിവസത്തിന് ശേഷം മാത്രമേ ഓ ടി ടിക്ക് കൈമാറാവൂ എന്നുള്ള കാരാർ തെറ്റിച്ചു പല നിർമാതാക്കളും സിനിമ റിലീസ് ആയി അടുത്ത ദിവസം തന്നെ ഓ ടി ടി ക്ക് നൽകുന്നു ഇത് ഇത് തീയറ്റർ ഉടമകൾക്ക് കനത്ത നഷ്ടമാണ് വരുത്തുന്നത്

ഈ കാരണങ്ങളാണ് ഇങ്ങനൊരു തീരുമാനത്തിന് കാരണം, ഇതിന് ഒരു തീരുമാനം എടുക്കുന്നതുവരെ തീയറ്ററുകൾ അടച്ചിടാൻ ആണ് ഫിയോക്ക് തീരുമാനം, ബുധനാഴ്ച്ച വരെ ഇതിനവസരം സിനിമയുടെ നിർമാതാക്കൾക്ക് തീയറ്റർ ഉടമകൾ സമയം നല്കയിട്ടുണ്ട്, മഞ്ഞുമ്മൽ  ബോയ്സ് ആണ് 22  നെ റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രം