ജീവിതത്തിൽ തന്നെ രക്ഷപ്പെടുത്തിയത് ജയഭാരതി ആയിരുന്നു

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന നടിയായിരുന്നു ലളിത ശ്രീ. മിക്ക ചിത്രങ്ങളിലും ചെറുതും വലുതുമായ വേഷങ്ങളിൽ താരം എത്തിയിരുന്നു. എന്നാൽ അധികം സിനിമകളിലും താരം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എന്നതാണ് സത്യം.…

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന നടിയായിരുന്നു ലളിത ശ്രീ. മിക്ക ചിത്രങ്ങളിലും ചെറുതും വലുതുമായ വേഷങ്ങളിൽ താരം എത്തിയിരുന്നു. എന്നാൽ അധികം സിനിമകളിലും താരം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. എന്നാൽ ചില സിനിമകളിലെ ലളിത ശ്രീയുടെ കഥാപാത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ കുറച്ച് കാലങ്ങളായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. വളരെ നാളുകൾക്ക് ശേഷം ഇപ്പോൾ ലളിത ശ്രീ പങ്കുവെച്ച ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പലപ്പോഴും തന്നെ മോശം സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയത് ജയഭാരതിയാണ് എന്നാണ് ലളിത ശ്രീ പറയുന്നത്.

സ്ത്രീ സുരക്ഷയുടെ പ്രശ്നങ്ങൾ സിനിമയിൽ പണ്ട് മുതലേ ഉള്ളതായിരുന്നു. എന്നാൽ അതിൽ വളരെ കുറച്ച് മാത്രമേ പുറത്ത് അറിയാത്തോലായിരുന്നു. ബാക്കി ഒക്കെ പുറത്ത് അറിയാതെ തന്നെ പരിഹരിച്ച് തീർക്കുമായിരുന്നു. സ്ത്രീ സുരക്ഷാ എല്ലാ മേഖലയിലും ഉള്ള കാര്യമാണ്. എന്നാൽ സിനിമയിൽ അത് പെട്ടന്ന് എല്ലാവരും അറിയുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളു എന്നുമാണ് ലളിത ശ്രീ പറയുന്നത്. മാത്രവുമല്ല, പലപ്പോഴും സിനിമയിൽ ഈ സാഹചര്യങ്ങളിൽ നിന്നൊക്കെ തന്നെ രക്ഷിച്ചിട്ടുള്ളത് ജയഭാരതി ആണെന്നും ലളിതശ്രീ പറഞ്ഞു. താനും ജയഭാരതിയും തമ്മിൽ ആദ്യമായി കാണുന്നത് പല്ലവി എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ്.

വളരെ പെട്ടന്ന് ആണ് ഞാനും ജയഭാരതിയും തമ്മിൽ അടുത്തത്. രാത്രിയിൽ കിടക്കാൻ ജയഭാരതി എന്നെ എന്റെ റൂമിൽ വിടില്ലായിരുന്നു. ജയഭാരതിയുടെ കൂടെ ബെഡിൽ എന്നെയും കിടത്തിയിരുന്നു. കാരണം രാത്രിയായാൽ കതകിൽ മുട്ടാൻ പലരും വരുമെന്ന് ജയഭാരതിക്ക് അറിയാമായിരുന്നു. എന്നാൽ ജയഭാരതിയുടെ മുറിയുടെ കതകിൽ മുട്ടാൻ പലരും ഒന്ന് ഭയന്നിരുന്നു. അത് കൊണ്ടാണ് ജയഭാരതി എന്നെ അവർക്കൊപ്പം കിടത്തിയിരുന്നു. അത് മാത്രമല്ല, ബഹദൂറിനോട് പറഞ്ഞ് എനിക്ക് നിരവധി അവസരങ്ങൾ ജയഭാരതി വാങ്ങി തന്നിരുന്നു. സാമ്ബത്തികമായും എന്നെ അവർ സഹായിച്ചിട്ടുണ്ട് എന്നുമാണ് ലളിത ശ്രീ പറയുന്നത്.