സർക്കാരിന്റെ ടൂറിസം പദ്ധതിക്കായി സ്വന്തം വീടും വസ്തുവും ബാങ്കിൽ പണയം വെച്ചു ; സർക്കാർ കൈവിട്ടതോടെ താങ്ങായി സുരേഷ് ഗോപി എംപി

സിനിമ നടൻ എന്നതിന് ഉപരിയായി മികച്ച ഒരു സാമൂഹിക പ്രവർത്തകനും രാഷ്ട്രീയപ്രവർത്തകനുമെല്ലാമാണ് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ ഒട്ടനവധി പേരാണ് താരത്തെ ഇഷ്ടപ്പെടുന്നതും. ഒരുപാട് കുടുംബങ്ങൾക്ക് കൈത്താങ്ങാകുവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ…

സിനിമ നടൻ എന്നതിന് ഉപരിയായി മികച്ച ഒരു സാമൂഹിക പ്രവർത്തകനും രാഷ്ട്രീയപ്രവർത്തകനുമെല്ലാമാണ് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ ഒട്ടനവധി പേരാണ് താരത്തെ ഇഷ്ടപ്പെടുന്നതും. ഒരുപാട് കുടുംബങ്ങൾക്ക് കൈത്താങ്ങാകുവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ സംസ്ഥാന സർക്കാർ പോലും കൈവിട്ട ശിൽപി ജോൺസ് കൊല്ലകടവിനു കൈത്താങ്ങായി മാറിയിരിക്കുകയാണ്.

സംസ്ഥാന സർക്കാരിന്റെ കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായി മത്സ്യകന്യകയുടെ ശിൽപ്പം നിർമിക്കുന്നതിനായി എത്തിയതായിരുന്നു ജോൺസ് കൊള്ളക്കടവ്. എന്നാൽ ശിൽപം നിർമ്മിക്കുന്നതിനായി സർക്കാർ നൽകിയ തുക തികയാതെ വന്നതോടെ, സ്വന്തം വീടും വസ്തുവും ബാങ്കിൽ പണയം വെച്ച് 3,60,000 രൂപ വായ്പയെടുത്തു ജോൺസ് ശിൽപം പൂർത്തിയാക്കി. എന്നാൽ ശിൽപം പൂർത്തിയായതോടെ സർക്കാർ ശില്പിയെ കയ്യൊഴിയുകയായിരുന്നു.

സർക്കാർ പണം തിരികെ അദ്ദേഹത്തിന് നൽകിയില്ല. ഇതോടെ ബാങ്കിൽ നിന്നും ജപ്തി ഭീഷണി അദ്ദേഹവും കുടുംബവും നേരിടാൻ തുടങ്ങി. ഈ വിഷയം ശ്രദ്ധയിൽ പെട്ടതോടെ സുരേഷ് ഗോപി എംപി വിഷയത്തിൽ ഇടപെടുകയും, ബാങ്കിന്റെ വായ്പ തിരിച്ചടച്ച് ശില്പി ജോൺസ് കൊല്ലകടവിന്റെ വീടും വസ്തുവിന്റെയും ആധാരം ബാങ്കിൽ നിന്നും തിരികെ എടുത്ത് നൽകുകയും ചെയ്തു.