ഇബ്രാഹീം നമ്രീദ് എന്ന അറബ് മനുഷ്യനും ഞാനും തമ്മിൽ എന്ത് ? ലാൽജോസ് !!

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായികനാണ് ലാൽ ജോസ്. ഇപ്പോൾ ലാൽ ജോസ് സോഷ്യൽ മീഡിയ വഴി പങ്ക് വെച്ച ഒരു കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. ഇബ്രാഹീം നമ്രീദ് എന്ന അറബ് മനുഷ്യനും ഞാനും…

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായികനാണ് ലാൽ ജോസ്. ഇപ്പോൾ ലാൽ ജോസ് സോഷ്യൽ മീഡിയ വഴി പങ്ക് വെച്ച ഒരു കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. ഇബ്രാഹീം നമ്രീദ് എന്ന അറബ് മനുഷ്യനും ഞാനും തമ്മിൽ എന്ത് ? പരിചയപ്പെട്ടു മാസങ്ങൾക്കുള്ളിൽ മറുലോകത്തേക്ക് മാഞ്ഞു പോയൊരാൾ നമ്മളിൽ എത്ര ബാക്കി വക്കും ? പല ദീർഘ സൗഹൃദങ്ങളും കൊഴിച്ചിട്ട് പോയതിനെക്കാൾ കൂടുതൽ ഓർമ്മകൾ ! മ്യാവു വിന് ലൊക്കേഷൻ തേടി റാസെൽ ഖൈമയിൽ അലയുമ്പോൾ യാദൃശ്ചയാ കിട്ടിയ സൗഹൃദമാണ്. അയാൾ കാട്ടി തന്ന മനോഹരമായ ഇടങ്ങളിലാണ് മ്യാവു ഷൂട്ട് ചെയ്തത്.

അയാളുടെ വണ്ടിയാണ് സൗബിൻ അവതരിപ്പിക്കുന്ന നായക കഥാപാത്രം ദസ്തക്കീറിന്റെ വണ്ടിയായത്.അയാളുടെ അടുക്കളയിൽ പാകം ചെയ്ത സ്നേഹം പല ദിവസങ്ങളിലും ലൊക്കേഷനിൽ ഉള്ളവരെയെല്ലാം ഊട്ടി. എന്നെ കാണുമ്പോഴൊക്കെ വരിഞ്ഞു മുറുക്കും പോലെ കെട്ടിപ്പിടിക്കും. അന്നേ അറിയാമായിരുന്നു. മഹാരോഗത്തിന് ചികിത്സയിലാണെന്ന്. മ്യാവു വിന്റെ ആദ്യ ടീസർ റിലീസ് ആയ ദിവസം ഇബ്രാഹിം പോയി. ഒരു ദൗത്യം കൂടി പൂർത്തിയാക്കിയിട്ട് എന്ന പോലെ. പ്രിയ സുഹൃത്തേ അറബിക്കടലിന്റെ ഇക്കരയിരുന്ന് ഞാൻ നിന്നെ ഓർക്കുന്നു. ആദരാഞ്ജലികളോടെ എന്നാണ് ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചത്.