കഴിഞ്ഞ 5 വർഷത്തിനിടയിൽ മലയാളത്തിൽ പുറത്തുവന്ന ചിത്രങ്ങളിൽ ഏറ്റവും അനായാസമായി ക്യാമറയ്ക്ക് മുന്നിൽ ബിഹേവ് ചെയ്ത നടി…

കഴിഞ്ഞ 5 വർഷത്തിനിടയിൽ മലയാളത്തിൽ പുറത്തുവന്ന ചിത്രങ്ങളിൽ ഏറ്റവും അനായാസമായി ക്യാമറയ്ക്ക് മുന്നിൽ ബിഹേവ് ചെയ്ത നടിയെ കാണണമെങ്കിൽ 2018ൽ പുറത്തിറങ്ങിയ ‘അരവിന്ദന്റെ അതിഥികൾ’ കാണുക . ഉർവ്വശി.. ഈ ചിത്രത്തിലെ നായികയുടെ അമ്മവേഷം…

കഴിഞ്ഞ 5 വർഷത്തിനിടയിൽ മലയാളത്തിൽ പുറത്തുവന്ന ചിത്രങ്ങളിൽ ഏറ്റവും അനായാസമായി ക്യാമറയ്ക്ക് മുന്നിൽ ബിഹേവ് ചെയ്ത നടിയെ കാണണമെങ്കിൽ 2018ൽ പുറത്തിറങ്ങിയ ‘അരവിന്ദന്റെ അതിഥികൾ’ കാണുക . ഉർവ്വശി.. ഈ ചിത്രത്തിലെ നായികയുടെ അമ്മവേഷം എത്ര മനോഹരമായാണ്, അനായാസമായാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറ മുന്നിൽ ഓൺ ആക്കി വെച്ചിട്ടുണ്ടന്ന് അവർ അറിയുന്നുപോലുമില്ലെന്ന് തോന്നിപ്പോകും പലരംഗങ്ങളിലും.

ഈ ചിത്രത്തിന്റെ രസച്ചരട് ആ കഥാപാത്രത്തിന്റെ കയ്യിലായിരുന്നെന്ന് പറഞ്ഞാൽപ്പോലും അതിശയോക്തിയില്ല. അയത്നലളിതം എന്ന വാക്ക് കലയിൽ ഉപയോഗിക്കുന്നത് ഇത്തരം പ്രതിഭകൾക്ക് വേണ്ടിയായിരിക്കാം. നായിക അപകടംപറ്റി ബോധരഹിതയായിക്കിടക്കുന്ന വളരെ സീരിയസായ ഒരു രംഗം ഓർമ്മവരുന്നു. “അയ്യോ എന്റെ ആങ്ങളക്കാലനെന്തിയേ ” എന്ന ഒറ്റവിളികൊണ്ട് അവർ തീയറ്ററിലുണ്ടാക്കിയ കൂട്ടച്ചിരി ഇപ്പോഴും ഓർക്കുന്നു.ഇതുപോലുള്ള നടിമാർ ഇനിയുണ്ടാകുമോ എന്ന ക്ലിഷേ ചോദ്യമാണ് മനസ്സിൽ വരുന്നത്. ഉണ്ടാവില്ല എന്നാണ് ഉത്തരം..