‘അടുത്ത ജന്മം എന്നുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ശബരിമലയില്‍ പോകും, അയ്യപ്പനെ കാണും’

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്‌സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എന്റെ…

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്‌സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എന്റെ വിശ്വാസവും ഞാന്‍ ജനിച്ചു വീണ മതവും മറ്റൊന്ന് ആയതിനാല്‍, ഒരുപക്ഷേ ഞാന്‍ എന്ന വ്യക്തിക്ക് ഈ ജന്മത്തില്‍ ശബരിമലയില്‍ പോകാന്‍ പറ്റും എന്ന് തോന്നുന്നില്ല. അടുത്ത ജന്മം എന്നുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ശബരിമലയില്‍ പോകും, അയ്യപ്പനെ കാണുമെന്നാണ് ലോറിന്റിയസ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

ഇന്നലെ രാത്രി കോട്ടയം അനശ്വര തീയേറ്ററില്‍ സെക്കന്‍ഡ് ഷോയ്ക്ക് ആണ് ഈ സിനിമ കണ്ടത്. സിനിമ കാണാത്തവര്‍ സ്വന്തം റിസ്‌കല്‍ വായിക്കുക ഇതിനെ ഒരു സ്‌പോയിലര്‍ അലെര്‍ട് ആയി കരുതുക…#spoileralert.
സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ പഴയ നന്ദനം സിനിമയുടെ ഒരു വൈബ് ആയിരുന്നു കഥയ്ക്ക് മൊത്തം. ഈ സിനിമയിലെ പ്രധാന കഥാപാത്രമായ കല്യാണി, നന്ദനത്തിലെ ബാലാമണിയെയും, രൂപം കൊണ്ട് പഴയ മഞ്ഞുരുകും കാലമെന്ന സീരിയലിലെ ജാനി കുട്ടിയെയും ഒരുപാട് ഓര്‍മ്മിപ്പിച്ചു. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം ഈ സിനിമ കാണാന്‍ വന്ന ഫാമിലി ഓഡിയന്‍സിന്റെ തള്ളിക്കയറ്റമാണ്. ഏതാണ്ട് രണ്ട് വയസ്സ് തൊട്ട് 85 -90 വയസ്സ് വരെയുള്ള ആളുകള്‍ സിനിമ കാണാന്‍ തിയേറ്ററില്‍ ഉണ്ടായിരുന്നു. വീല്‍ചെയറില്‍ വരെ വന്ന സിനിമ കണ്ട ആളുകളെ ഞാന്‍ കണ്ടു. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷങ്ങളിലായി ഇത്രയും ഫാമിലി ഓഡിയന്‍സ് വന്ന ഒരു സിനിമ വേറെ ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല…
കഥയിലേക്ക് വന്നാല്‍ കല്യാണി എന്ന കുട്ടി ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നതും ആ കുട്ടി അതിനിടയില്‍ നേരിടുന്ന പ്രശ്‌നങ്ങളും കുടുംബത്തില്‍ ഉണ്ടാകുന്ന അനര്‍ത്ഥങ്ങളും ഒക്കെയാണ്. ആ കുട്ടിയെ ശബരിമലയില്‍ എത്തിക്കുന്നത് അയ്യപ്പന്‍ ആണോ? നിങ്ങള്‍ സ്വയം കണ്ടു തന്നെ തീരുമാനിക്കുക. ഉണ്ണിമുകുന്ദന്‍ അഭിനയിച്ച കഥാപാത്രം ഇടിക്കുന്ന ഇടി കണ്ടാല്‍ അയാളുടെ റാങ്കിന് ചേരുന്ന ഇടിയായി തോന്നിയില്ല. കുറച്ചുകൂടി ഉയര്‍ന്ന റാങ്കിലുള്ള ഒരു ഓഫീസര്‍ ഇടിക്കുന്ന ഇടിയായിട്ടാണ് പലപ്പോഴും തോന്നിയത്. കാട്ടിനുള്ളില്‍ വച്ച് അമ്പെയ്ത് ശത്രുക്കളെ വീഴ്ത്തുന്ന ദൃശ്യം RRR എന്ന സിനിമയില്‍ കണ്ടതുകൊണ്ട്, ഇതില്‍ വീണ്ടും കണ്ടപ്പോള്‍ അത്ര ഇമ്പാക്ട് ഉള്ളതായി തോന്നിയില്ല. സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഒന്ന് രണ്ട് സീനുകളില്‍ ഞാന്‍ പോലും അറിയാതെ എന്റെ കണ്ണുനിറഞ്ഞു . ആരും കാണാതെ ഞാന്‍ എന്റെ കൈകള്‍ കൊണ്ട് കണ്ണുനീര്‍ തുടച്ച് സിനിമ പൂര്‍ത്തിയാക്കി.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മലയാളത്തില്‍ റിലീസ് ആയ ഏറ്റവും വലിയ മൂന്ന് ഡിവോഷണല്‍ സിനിമകള്‍ : നന്ദനം, ആമേന്‍, മാളികപ്പുറം എന്നിവ തിയേറ്ററില്‍ കാണാന്‍ ഭാഗ്യം ലഭിച്ച ഒരാള്‍ എന്ന നിലയില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. കല്യാണികുട്ടിയെ പലപ്പോഴും സ്‌നേഹം കൊണ്ട് കടിച്ചു തിന്നാന്‍ വരെ എനിക്ക് തോന്നി. നല്ല പാട്ടുകള്‍ ഉണ്ടായിരുന്നു. നല്ല വിഷ്വല്‍സ്, നല്ല ക്യാമറ വര്‍ക്ക്, നല്ല ബാഗ്രൗണ്ട് മ്യൂസിക്, മൊത്തത്തില്‍ ശബരിമലയില്‍ പോയ ഒരു വൈബ് ഉണ്ടായിരുന്നു. എന്റെ വിശ്വാസവും ഞാന്‍ ജനിച്ചു വീണ മതവും മറ്റൊന്ന് ആയതിനാല്‍, ഒരുപക്ഷേ ഞാന്‍ എന്ന വ്യക്തിക്ക് ഈ ജന്മത്തില്‍ ശബരിമലയില്‍ പോകാന്‍ പറ്റും എന്ന് തോന്നുന്നില്ല. അടുത്ത ജന്മം എന്നുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ശബരിമലയില്‍ പോകും, അയ്യപ്പനെ കാണും.