പ്രേക്ഷകരെ ചിരിപ്പിച്ച്കൊണ്ട് ആദിനാട് ഗോപന്റെ ‘ലഡു പൊട്ടി’ ഷോർട്ട് ഫിലിം ശ്രദ്ധ നേടുന്നു!

യൂട്യൂബിൽ ട്രെൻഡിങ്ങായി ആദിനാട് ഗോപന്റെ ലഡു പൊട്ടി ഷോർട്ട് ഫിലിം, കഴിഞ്ഞ ദിവസമാണ് ഷോർട്ട് ഫിലിം പുറത്ത് വിട്ടത്, വളരെ പെട്ടെന്നാണ് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടത്, പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്യുന്ന വീഡിയോ…

Ledu potti short film

യൂട്യൂബിൽ ട്രെൻഡിങ്ങായി ആദിനാട് ഗോപന്റെ ലഡു പൊട്ടി ഷോർട്ട് ഫിലിം, കഴിഞ്ഞ ദിവസമാണ് ഷോർട്ട് ഫിലിം പുറത്ത് വിട്ടത്, വളരെ പെട്ടെന്നാണ് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടത്, പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ആയിരക്കണക്കിന് പ്രേക്ഷകരാണ് കണ്ടിരിക്കുന്നത്. സാദാരണക്കാരന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് ഇവർ ഷോർട്ട് സീരീസ് ആയി ഒരുക്കിയിരിക്കുന്നത്.

ആദിനാട് ഗോപൻ എന്ന യൂട്യൂബ് ചാനലിൽ കൂടി പുറത്ത് വിട്ട വീഡിയോ ഗോകുല ആണ് അവതരിപ്പിച്ചിരുന്നത്, ഡിഓപി ഷാജി മാഗ്ന, അനിൽ കുമാർ, കിരൺ ജെപി, സുഭാഷ്, നബീഷ്, ഗോപൻ, മനോജ് ലാൽ, ആതിര, അമൃത, ദേവ പ്രിയ, പൊന്നി തുടങ്ങിയിയവരാണ്   ഇതിൽ അഭിനയിച്ചിരിക്കുന്നത്. അസ്സോസിയേറ്റ് ക്യാമറാമാൻ അശോക് കുമാർ ആണ്. ചിത്രം നിർമിച്ചിരിക്കുന്നത് ബിന്ദു ഗോപനും ഗോകുൽ കൃഷ്ണയും ചേർന്നാണ്. രചന സംവിധാനം ആദിനാട് ഗോപൻ.

വീഡിയോ കാണാം

കടപ്പാട്: Adinadu Gopan ആദിനാട് ഗോപൻ