പ്രസ്സ് മീറ്റിൽ കളിച്ച് ചിരിച്ച് മഞ്ജു വാര്യർ, വീഡിയോ കാണാം!

മഞ്ജു വാര്യറിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുർമുഖം. റീലീസ് വരെ എത്തി നിന്ന ചിത്രം കഴിഞ്ഞ വര്ഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ റിലീസ് തീയതി മാറ്റി വെയ്ക്കുകയായിരുന്നു. ഇപ്പോൾ ചിത്രം വീണ്ടും…

Chathurmukham press meeting

മഞ്ജു വാര്യറിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുർമുഖം. റീലീസ് വരെ എത്തി നിന്ന ചിത്രം കഴിഞ്ഞ വര്ഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ റിലീസ് തീയതി മാറ്റി വെയ്ക്കുകയായിരുന്നു. ഇപ്പോൾ ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രസ് മീറ്റിങ് ഇന്ന് നടന്നു. ഇത് വരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രവുമായി ആണ് താൻ ഈ ചിത്രത്തിൽ എത്തുന്നതെന്നാണ് മഞ്ജു വാര്യർ.  മഞ്ജു വാരിയർ പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേർന്നാണ്.

നിരവധി പ്രത്യേകതകളോട് കൂടിയാണ് ചിത്രം എത്തുന്നത്. കഥയിലെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുർ മുഖം മലയാള സിനിമയിലെ തന്നെ  ആദ്യത്തെ ടെക്നോ-ഹൊറർ ചലച്ചിത്രം ആണ്‌. മഞ്ജു വാരിയർ, സണ്ണി വെയിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവരെ കൂടാതെ, അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തീയേറ്റർ ഏക്സ്‌പീരിയൻസിനായി കാത്തിരിക്കുകായാണ് പ്രേക്ഷകരും.