‘ഏത് പെയിന്റിന്റെ പാട്ടകളാണ്’- മകള്‍ക്കൊപ്പമുള്ള ചിത്രത്തിന് വന്ന കമന്റിന് തക്ക മറുപടിയുമായി ലേഖ ശ്രീകുമാര്‍

ഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും മലയാളികള്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലേഖ. ഇപ്പോള്‍ മകള്‍ ശില്‍പ്പയ്ക്കൊപ്പം ലേഖ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ പോയപ്പോള്‍…

ഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും മലയാളികള്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലേഖ. ഇപ്പോള്‍ മകള്‍ ശില്‍പ്പയ്ക്കൊപ്പം ലേഖ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ പോയപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്. മകള്‍ കൂട്ടുകാരികളോടൊപ്പം നില്‍ക്കുന്ന ചിത്രവും ലേഖ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമേരിക്കയിലാണ് ശില്‍പ്പ കുടുംബസമേതം താമസിക്കുന്നത്.

മകള്‍ക്കൊപ്പമുള്ള ചിത്രം ആരാധകരേറ്റെടുത്തിരിക്കുകയാണ്. മകള്‍ നാട്ടില്‍ എത്തിയോ എന്നാണ് അധികം പേരും ചോദിച്ചുകൊണ്ട് കമെന്റ് ചെയ്യുന്നത്. നാലാഴ്ചത്തേയ്ക്ക് എത്തിയെന്ന് ലേഖ ഇതിനു മറുപടിയും കൊടുത്തിട്ടുണ്ട്.

ചിത്രത്തിന് ലഭിച്ച മോശം കമന്റുകള്‍ക്കും ലേഖ മറുപടി കൊടുത്തിട്ടുണ്ട്. മകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിന് താഴെയായി ഏത് പെയിന്റിന്റെ പാട്ടകളാണ് എന്നായിരുന്നു ഒരാള്‍ ചോദിച്ചിരുന്നത്. ഓക്കെ, നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം, ഈ നാലില്‍ ഏതെങ്കിലും നിങ്ങള്‍ വാങ്ങിക്കുന്നുണ്ടോ എന്നായിരുന്നു ലേഖ മറുപടി നല്‍കിയത്.