സണ്ണി ലിയോണിന്റെ പുതിയ കളി കണ്ടാലോ? ഭര്‍ത്താവുമൊത്തുള്ള താരത്തിന്റെ ദൃശ്യങ്ങള്‍ വൈറല്‍

ലോകമെമ്പാടും ആരാധകരുള്ള ഒരു പോണ്‍ സ്റ്റാര്‍ ആയിരുന്നുവെങ്കില്‍, ഇന്നും അതേ ആരാധകരുടെ മനസ്സില്‍ മനസ്സാക്ഷിയുള്ള, സഹജീവി സ്‌നേഹിയായ നടിയാണ് സണ്ണി ലിയോണ്‍. ഒരിക്കല്‍ ഒരു പൊതു വേദിയില്‍ നില്‍ക്കെ, ‘എന്നെ നിങ്ങള്‍ക്കറിയാം, എന്റെ ഭൂതകാലത്തില്‍…

ലോകമെമ്പാടും ആരാധകരുള്ള ഒരു പോണ്‍ സ്റ്റാര്‍ ആയിരുന്നുവെങ്കില്‍, ഇന്നും അതേ ആരാധകരുടെ മനസ്സില്‍ മനസ്സാക്ഷിയുള്ള, സഹജീവി സ്‌നേഹിയായ നടിയാണ് സണ്ണി ലിയോണ്‍. ഒരിക്കല്‍ ഒരു പൊതു വേദിയില്‍ നില്‍ക്കെ, ‘എന്നെ നിങ്ങള്‍ക്കറിയാം, എന്റെ ഭൂതകാലത്തില്‍ ഞാന്‍ ചെയ്ത ചില കാര്യങ്ങളാണ് അതിന് കാരണം. പക്ഷെ ഞാന്‍ അതിനെ ഒന്നും മൈന്റ് ചെയ്യുന്നില്ലാ എന്ന് സണ്ണി ലിയോണ്‍ പറഞ്ഞപ്പോള്‍ ആരാധകര്‍ ഹര്‍ഷാരവത്തോടെയാണ് ആ വാക്കുകളെ ഏറ്റെടുത്തത്.

പോണ്‍ സ്റ്റാര്‍ ഇന്‍ഡസ്ട്രി വിട്ട സണ്ണി ലിയോണ്‍ തന്റെ ഭര്‍ത്താവ് ഡാനിയേലിനും കുട്ടികള്‍ക്കുമൊപ്പം നിലവില്‍ കുടുംബ ജീവിതം നയിക്കുകയാണ്. സണ്ണി മികച്ച ഒരു അമ്മയും ഭാര്യയുമാണെന്ന് പലപ്പോഴും അവരുടെ കുടുംബ പശ്ചാത്തലം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താന്‍ അതിനുമപ്പുറം മികച്ച ഒരു ബാസ്‌ക്കറ്റ് ബോള്‍ പ്ലയര്‍ കൂടിയാണെന്ന് തെളിയിക്കുകയാണ് സണ്ണി ലിയോണ്‍.


കുച്ച് കുച്ച് ഹോത്താ ഹേ എന്ന ബോളിവുഡ് ചിത്രത്തിലെ യേ ലഡ്കാ ഹേ എന്ന ഗാനത്തിനൊപ്പമാണ് സണ്ണി ലിയോണ്‍ ഭര്‍ത്താവിനൊപ്പം ബാസ്‌കറ്റ് ബോള്‍ കളിക്കുന്ന ദൃശ്യം സ്വന്തം ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. സണ്ണി സാരിയാണ് ഉടുത്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഒരു മികച്ച പ്ലയറെപ്പോലെയുള്ള സണ്ണിയുടെ മുന്നേറ്റത്തിന് നല്ല പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ആരാധകരില്‍ ഒരാള്‍ ‘സണ്ണി ലിയോണ്‍’ എന്ന പേര് കയ്യില്‍ പച്ച കുത്തിയിരിക്കുന്നത് ഇന്‍സ്റ്റയിലൂടെ സണ്ണി ലിയോണ്‍ പരിചയപ്പെടുത്തിയിരുന്നു. സണ്ണി ലിയോണ്‍ പങ്കുവെച്ച വീഡിയോ കാണാം.

 

ഏറ്റവുമധികം ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യന്‍ സെലിബ്രിറ്റി ആരെന്ന് നോക്കിയാല്‍ അതില്‍ സണ്ണി ലിയോണ്‍ ഉണ്ടാകും. തീര്‍ച്ച…! സ്വീകാര്യത തിരിച്ചറിയാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം.

1981 മേയ് 13-ന് കാനഡയിലെ ഒണ്‍ടറിയോയില്‍ ഒരു മിഡില്‍ ക്‌ളാസ് പഞ്ചാബി കുടുംബത്തില്‍ ജനിച്ച കിരണ്‍ജിത്ത് കൗര്‍ വോറ ലോകമറിയുന്ന ‘പോണ്‍ താരം’ സണ്ണി ലിയോണ്‍ ആയി മാറിയത് ഒരു വലിയ കഥ തന്നെയാണ്.

സണ്ണിയുടെ ചെറു പ്രായത്തില്‍ത്തന്നെ മാതാപിതാക്കള്‍ കാനഡയില്‍ നിന്ന് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലേക്ക് കുടിയേറി. ബാല്യത്തില്‍ തന്നെ തൊട്ടേ അത്ലറ്റിക്സിലും ഹോക്കിയിലുമൊക്കെ നൈപുണ്യം നേടിയ സണ്ണി ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് ഗ്‌ളാമര്‍ ലോകത്തേക്ക് കടക്കുന്നത്. അങ്ങനെ, നഴ്സാകാന്‍ മോഹിച്ച് ഒരു ബേക്കറിയിലുള്‍പ്പെടെ ജോലി ചെയ്ത് ഒടുവില്‍ സണ്ണി മോഡലിംഗിന്റെ ലോകത്ത് എത്തപ്പെട്ടു.

വൈകാതെ പെന്റ് ഹൗസ് മാഗസിന്റെ മോഡലായി തുടക്കം. മാഗസിന്റെ ഉടമയായിരുന്ന ബോബ് ഗുക്കിയോണാണ് സണ്ണി എന്ന ചെല്ലപ്പേരിനൊപ്പം ലിയോണ്‍ എന്ന് കൂടിചേര്‍ത്തത്. മോഡലിംഗില്‍ താരമായി മാറിയ സണ്ണി ലിയോണ്‍ 2003-ല്‍ ആണ് വിവിഡ് എന്റര്‍ടെയ്ന്‍മെന്റുമായി ‘പോര്‍ണോ’ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള മൂന്ന് വര്‍ഷ കരാര്‍ ഒപ്പിടുന്നത്.