ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ലേഖ ശ്രീകുമാര്‍

ഒരു നടന്‍ എന്നതിലുപരി മലയാള സിനിമാ രംഗത്തെ പല മേഖലകളിലും തന്റെ മികവ് തെളിയിച്ച വ്യക്തിയാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ അസുഖവിവരവും പിന്നീട് അദ്ദേഹം കടന്നുപോയ സാഹചര്യങ്ങളും മലയാളി ആരാധകരുടെ ഹൃദയം ഭേദിക്കുന്നതായിരുന്നു. എന്നാല്‍ ഇപ്പോഴിതാ…

ഒരു നടന്‍ എന്നതിലുപരി മലയാള സിനിമാ രംഗത്തെ പല മേഖലകളിലും തന്റെ മികവ് തെളിയിച്ച വ്യക്തിയാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ അസുഖവിവരവും പിന്നീട് അദ്ദേഹം കടന്നുപോയ സാഹചര്യങ്ങളും മലയാളി ആരാധകരുടെ ഹൃദയം ഭേദിക്കുന്നതായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ജീവിതത്തിലെ വലിയ കടമ്പകള്‍ എല്ലാം താണ്ടി അദ്ദേഹം വീണ്ടും പൊതുവേദികളില്‍ സജീവമാവുകയാണ്.

ഇപ്പോഴിതാ എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖയ്‌ക്കൊപ്പമുള്ള ശ്രീനിവാസന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീമായ ലേഖ തന്നെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ശ്രീനിവാസനും ഭാര്യയ്ക്കും ഒപ്പം കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ നിന്ന് പ്രാതല്‍ കഴിച്ചതിന് ശേഷം എടുത്ത ഫോട്ടോ ആണ് ലേഖ ശ്രീകുമാര്‍ പങ്കുവച്ചത്. ഫോട്ടോയില്‍ ക്ഷീണിതനായ ശ്രീനിവാസനെ കാണാം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു താരം. അടുത്തിടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം കാപ്പ സിനിമയുടെ പ്രമോഷന്‍ പരിപാടിയിലും ശ്രീനിവാസന്‍ എത്തിയിരുന്നു. ഉദ്ഘാടനത്തിനു ശേഷം താരം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇത്രയും കാലം പറയാന്‍ പറ്റാതെ മൂടിവച്ച സത്യം ഞാന്‍ തുറന്ന് പറയാന്‍ പോവുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് താനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ശ്രീനിവാസന്റെ രസകരമായ പ്രസംഗം കേട്ട് സദസില്‍ കൂട്ടച്ചിരി നിറഞ്ഞു. തന്റെ അസുഖം മാറി സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയെന്നും തനിക്ക് അവസരം തരണമെന്ന് സംവിധായകന്‍ ഫാസിലിനോട് പറയാനും ശ്രീനിവാസന്‍ മറന്നില്ല.