ഞങ്ങളില്‍ ആരോ പോകേണ്ടത് അത് ഏറ്റുവാങ്ങിയത് പോലെയായിരുന്നു ജാനിയുടെ മരണം, ലക്ഷ്മിപ്രിയ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സസ്‌നേഹം എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രമായ പ്രിയയാണ് വേഷമിടുന്നത് നടി ലക്ഷ്മിപ്രിയയാണ്. നിരവധി നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. അത്തരം കഥാപാത്രങ്ങളാണ് എനിക്ക് താത്പര്യമെന്നാണ് നടി പറയുന്നത്. ഭാഗ്യദേവത…

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സസ്‌നേഹം എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രമായ പ്രിയയാണ് വേഷമിടുന്നത് നടി ലക്ഷ്മിപ്രിയയാണ്. നിരവധി നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. അത്തരം കഥാപാത്രങ്ങളാണ് എനിക്ക് താത്പര്യമെന്നാണ് നടി പറയുന്നത്. ഭാഗ്യദേവത , ഗീതാഞ്ജലി ,കറുത്തമുത്ത് ,തുടങ്ങിയ ഹിറ്റ് പരമ്പരകളുടെ ഭാഗമാവാന്‍ നടിക്ക് സാധിച്ചു. ഒരു ഡോക്ടറാണ് ലക്ഷ്മി. പഠനത്തിലും അതുപോലെ തന്നെ തന്റെ അഭിനയ ജീവിതത്തിനും എല്ലാം അച്ഛനില്‍നിന്ന് നല്ല സപ്പോര്‍ട്ട് ലഭിക്കാറുണ്ടെന്ന് നടി മുന്‍പ് തുറന്ന് പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ജാനിയെ കുറിച്ചാണ് ല്ക്ഷ്മി തുറന്ന് പറയുന്നത്.

ലക്ഷ്മിയുടെ വാക്കുകള്‍- ഞങ്ങളുടെ വീട്ടിലെ ജര്‍മന്‍ ഷെപ്പേഡിന്റെ പേരാണ് ജാനി. ആദ്യത്തെ ജാനി ചത്തുപോയി. ഞങ്ങളുടെ വീടിന്റെ മുന്നില്‍ വെച്ചായിരുന്നു മരണം. അങ്ങനെ മറ്റൊന്നിനെ വാങ്ങിച്ചു. ജാനിയുടെ ഓര്‍മ്മയ്ക്ക് ഇതിനും ജാനി എന്ന് തന്നെ പേരിട്ടു. 7 വയസ്സുള്ളപ്പോഴാണ് ഫസ്റ്റ് ജാനി മരിച്ചത് . ആക്സിഡന്റ് ആണെങ്കിലും വളരെ നല്ല മരണമായിരുന്നു അത്. ബ്ലഡ് ഒന്നും പോയിരുന്നില്ല. ഞങ്ങളില്‍ ആരോ പോകേണ്ടത് അത് ഏറ്റുവാങ്ങിയത് പോലെയായിരുന്നു ആ മരണം താരം പറഞ്ഞു. നല്ല അനുസരണ ഉണ്ടായിരുന്നു ജാനിക്ക്. പൊതുവേ കൂട്ടില്‍ ഒന്നും ഇടാറില്ല . വീട്ടില്‍ ആരെങ്കിലും വന്നാല്‍ പറഞ്ഞാല്‍ മേലോട്ട് കയറി പൊയ്ക്കോളും. അതുപോലെ ഞങ്ങള്‍ വര്‍ഷത്തില്‍ മൂന്നു തവണ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്. എന്നാല്‍ പോയി തിരിച്ചു വരുന്നതുവരെ ജാനി ഫുഡ് ഒന്നും കഴിക്കില്ല അതിന്റെ ഒരു ശീലമാണ് അത്.