സംസാരിച്ചപ്പോള്‍ രണ്ടുപേരും ഒരേ വൈബിലാണെന്ന് മനസ്സിലായി!! പ്രശാന്തിന്റെയും ലെനയുടെയും പ്രണയ കഥ ഇങ്ങനെ

സര്‍പ്രൈസായി തന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി ലെന. രാജ്യം മുഴുവന്‍ അഭിമാനത്തോടെ തലയുയര്‍ത്തി നിന്ന നിമിഷത്തിലാണ് നടി താന്‍ വിവാഹിതയായെന്ന് പങ്കുവച്ചത്. രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ഗഗന്‍യാന്‍ ബഹിരാകാശ…

സര്‍പ്രൈസായി തന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി ലെന. രാജ്യം മുഴുവന്‍ അഭിമാനത്തോടെ തലയുയര്‍ത്തി നിന്ന നിമിഷത്തിലാണ് നടി താന്‍ വിവാഹിതയായെന്ന് പങ്കുവച്ചത്. രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിലെ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരെയാണ് താരം വിവാഹം കഴിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗന്‍യാന്‍ പദ്ധതിയിലെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചപ്പോഴാണ് ലെന തന്റെ പ്രിയതമനാണ് ക്യാപ്റ്റന്‍ പ്രശാന്ത് എന്ന് അറിയിച്ചത്.

ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ പങ്കുവച്ചിരിക്കുകയാണ് താരം. മതം, ആത്മീയത, മാനസികാരോഗ്യം എന്നിവയെ പറ്റി ലെന സംസാരിക്കുന്ന വൈറല്‍ വീഡിയോ പ്രശാന്തും കണ്ടിരുന്നു. തുടര്‍ന്നാണ് പ്രശാന്ത് ലെനയെ വിളിക്കുന്നത്. സംസാരിച്ച് വന്നപ്പോള്‍ രണ്ടുപേരും ഒരേ വൈബിലാണെന്ന് മനസിലായി.

അതോടെയാണ് വിവാഹാലോചനയും വന്നത്. കുടുംബം ആലോചിച്ച് വിവാഹം തീരുമാനിച്ചെന്നും ലെന പറയുന്നു. ജനുവരി 17നായിരുന്നു ഇരുവരുടെയും വിവാഹം. ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങായിരുന്നു വിവാഹം. പ്രശാന്ത് അതീവ രഹസ്യസ്വഭാവമുള്ള ഒരു തന്ത്രപ്രധാന ദേശീയ ദൗത്യത്തിന്റെ ഭാഗമായതുകൊണ്ടാണെന്ന് ലെന പറയുന്നു.

ഇരുവരുടെയും വിവാഹ റിസപ്ഷന്റെ വീഡിയോയും സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ബെംഗളൂരുവിലായിരുന്നു വിവാഹ റിസപ്ഷന്‍. ഷെഫ് സുരേഷ് പിള്ളയാണ് താരത്തിന്റെ റസപ്ഷന്‍ വീഡിയോ പങ്കുവച്ചത്. സുരേഷ് പിള്ളയുടെ അടുത്ത സുഹൃത്തുക്കളാണ് ലെനയും പ്രശാന്ത് ബാലകൃഷ്ണനും. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് സുരേഷ് പിള്ള വീഡിയോ പങ്കുവച്ചത്.

ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സ് ആണ് ഈ വിവാഹമെന്ന് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ റിസപ്ഷന്‍ വേദിയില്‍ പറഞ്ഞു. നിങ്ങളുടെ വിലയേറിയ സമയം മാറ്റിവച്ച് ഈ മനോഹര നിമിഷത്തില്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നതില്‍ നന്ദിയുണ്ട്. ഇതു ഞങ്ങള്‍ രണ്ടുപേരുടെയും സെക്കന്‍ഡ് ഇന്നിങ്‌സ് ആണ്. പക്ഷേ ഇന്നിവിടെ നിങ്ങളെയെല്ലാവരെയും ഒരുമിച്ചു കാണുമ്പോള്‍ ഇത് ജീവിതകാലം മുഴുവനുമുള്ള ഇന്നിങ്‌സ് ആണെന്നു തന്നെ പറയുന്നു. സ്‌നേഹം മാത്രം. എന്നാണ് ലെനയെ ചുംബിച്ച് ചേര്‍ത്ത് പിടിച്ച് ചുംബിച്ച് പ്രശാന്ത് പറയുന്നത്.