താൻ ആരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്കൂ താൻ ആരാണെന്ന് ; വീണ്ടും വൈറലായി ലെനയുടെ പ്രസംഗം 

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലെന. കുറച്ച് നാളുകൾക്ക് മുമ്പ്  താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണെന്ന്  അവകാശപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ ജന്മത്തില്‍ ബുദ്ധ സന്യാസിയായിരുന്നുവെന്നും പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും…

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലെന. കുറച്ച് നാളുകൾക്ക് മുമ്പ്  താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണെന്ന്  അവകാശപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ ജന്മത്തില്‍ ബുദ്ധ സന്യാസിയായിരുന്നുവെന്നും പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് വ്യക്തമാക്കി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സംഘടനയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ലെന കേരള ലിറ്ററേച്വര്‍ ഫെസ്റ്റിവല്‍ വേദിയില്‍ താരം നടത്തിയ പ്രസം​ഗവും വൈറലാവുകയാണ്. ഇവിടെ ആരും നോര്‍മലല്ലെന്ന് പറഞ്ഞ ലെനയുടെ പ്രസം​ഗം  ഇപ്പോൾ വളരെ വേഗത്തിലാണ്  വൈറലായിരിക്കുന്നത് . ‘തേന്മാവിൻ കൊമ്പത്ത്’ എന്ന  സിനിമയിൽ കുതിരവട്ടം പപ്പു പറഞ്ഞ ഡയലോ​ഗുകൾ അടക്കം കടമെടുത്തായിരുന്നു നടിയുടെ പ്രസം​ഗം. എന്റെ ശരീരം എന്റെ മനസ് എന്ന് പറയുന്നത് ആരാണെന്ന് അറിയില്ലെങ്കിൽ നൂറ് ശതമാനം സമാധാനം ആർക്കും ഉണ്ടാകില്ല. താൻ ആരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന് എന്ന തേന്മാവിൻ കൊമ്പത്തിലെ ഡയലോഗ് കേട്ടപ്പോള്‍ ഞാൻ ഇരുന്ന് കാര്യമായി ചിന്തിച്ചു.

ഇതിൽ എന്തോ കാര്യം ഉണ്ടല്ലോയെന്ന്. നമ്മൾ എല്ലാവരും നമ്മളെ ഞാൻ എന്നാണ് വിളിക്കുന്നത്. എന്റെ ശരീരം എന്റെ മനസ് എന്ന് പറയുന്നത് ആരാണെന്ന് ചോദിച്ചാൽ നമ്മൾ പറയും ഞാനാണെന്ന്. ഓരോ ശരീരത്തിനും ഉള്ളിൽ ഇരിക്കുന്നത് ആരാണോ അവരാണ് പറയുന്നത് ഇത് ഞാനാണെന്ന്. ഈ ഒരൊറ്റ ചോദ്യത്തിന് ഉത്തരം കിട്ടുമ്പോൾ എല്ലാറ്റിനും ഉത്തരമായി. നിങ്ങൾ ആരാണ് എന്ന ചോദ്യം മാറ്റി നിങ്ങൾ എന്താണ് എന്നാക്കാം. സ്വയം ചോദിക്കേണ്ടത് ഞാൻ ആരാണ് എന്നല്ല ഞാൻ എന്താണ് എന്നാണ്. ഞാൻ എന്ന വാക്ക് എന്താ ആ ഒരു നിലപാട് എടുത്താൽ നമ്മൾ റിലാക്സ്ഡ് ആകും. ചോദ്യം വ്യക്തിപരവുമല്ലാതെയാകും. ചോദ്യം വ്യക്തിപരമാകുമ്പോഴാണ് ഈഗോ ഉണ്ടാകുന്നത്. ഈഗോ അറിവില്ലായ്മയാണ്. ഒരാൾക്ക് ഒരു കാര്യം അറിയില്ലെങ്കിൽ അയാൾ പ്രതിരോധത്തിലാകും. എന്നോട് ആ ചോദ്യം ചോദിക്കേണ്ട എനിക്കിഷ്ടമല്ലെന്ന് പറയും. കാരണം ഉത്തരം അറിയില്ല. ഞാൻ എന്ന് പറഞ്ഞാൽ ജീവൻ. ഞാൻ ജീവനാകുന്നു. ഞാൻ തന്നെയാണ് എല്ലാ മനസുകളെയും ശരീരത്തെയും ചലിപ്പിക്കുന്നത്. ഞാൻ ആ ശരീരത്തിൽ നിന്ന് മാറിക്കഴിഞ്ഞാൽ ആ ശരീരത്തെ നശിപ്പിക്കേണ്ടി വരും.’ ‘അപ്പോൾ നമ്മൾ നമ്മുടെ ശരീരമല്ല നമ്മൾ നമ്മുടെ മനസല്ല നമ്മൾ ജീവനാണ്. നമ്മളെ നശിപ്പിക്കാൻ കഴിയില്ല. ഞാൻ ആ ജീവനെയാണ് ദൈവമെന്ന് വിളിക്കുന്നത്. നമ്മൾ എല്ലാവരും പല രൂപത്തിൽ ജീവനാണ്. ഒരു രൂപം മറ്റൊരു രൂപം പോലെയല്ല ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഒന്നും ഒരുപോലെ അല്ല. കാരണം ജീവൻ ആവർത്തിക്കുന്നില്ല. ജീവന് പല തരത്തിലുള്ള രൂപവും മനസുമാണ് ആവശ്യം. അതിനു വേണ്ടിയിട്ടാണ് ഇവിടെ രൂപമെടുക്കുന്നത്. ജീവന് ജീവൻ എന്തെന്ന് അറിയണമെങ്കിൽ ഒരു രൂപം വേണം അതിലൂടെ ജീവിക്കണം.

നമ്മൾ എല്ലാവരും ജീവിക്കാൻ വേണ്ടി രൂപമെടുത്ത ജീവനാണ്. ഞാൻ അങ്ങനെയാണ് എന്നെ മനസിലാക്കിയിട്ടുള്ളത്. ഇനി നിങ്ങൾ ആരാണെന്ന് നിങ്ങൾക്ക് മനസിലായില്ലെങ്കിൽ നിങ്ങൾ എന്നോട് ചോദിക്ക് അപ്പോൾ ഞാൻ ആരാണെന്ന് പറഞ്ഞ് തരുമ്പോൾ എല്ലാവർക്കും മനസിലാകും നമ്മൾ എല്ലാവരും ഒരേ ജീവന്റെ പല രൂപങ്ങളാണെന്ന്.’ ‘ഇവിടെ ഇരിക്കുന്ന ആരും തന്നെ  നോര്‍മല്‍ അല്ല. ആയിരുന്നുവെങ്കില്‍ നിങ്ങള്‍ ഇവിടെ ഇരിക്കില്ല. മയക്കുമരുന്ന് ഉപയോഗം കൊണ്ട് പ്രത്യേക അനുഭൂതി ലഭിക്കില്ല. ലഭിക്കുന്നത്  ഒരു തോന്നല്‍ മാത്രം. മെഡിറ്റേഷന്‍ പരിശീലിച്ചാല്‍ കൂടുതല്‍ അനുഭൂതി നേടാം’, ലെന പറയുന്നു . സ്നേഹം എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം നടത്തിയ ലെന പിന്നീട് ലാൽ ജോസിന്റെ രണ്ടാംഭാവം എന്ന ചിത്രത്തിൽ നായികയായി വന്നു, പിന്നീട്‌ ലെനയ്ക്‌ കിട്ടിയതിൽ മിക്കതും മികച്ച വേഷങ്ങളായിരുന്നു.