കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം ഇറക്കും ; നവ്യയുടെ വാക്കുകൾ സ്വാസിക കടമെടുത്തോ! നടിപറഞ്ഞത് കേട്ട് ഞെട്ടി ഷൈൻ ടോം

ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു എന്ന  നവ്യ നായരുടെ  ഡയലോഗ് ആരും മറക്കാനിടയില്ല, അതിനുശേഷം  ഇപ്പോൾ അതേ  മണ്ടത്തരം പറഞ്ഞ വൈറലായിരിക്കുന്നത് നടി…

ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു എന്ന  നവ്യ നായരുടെ  ഡയലോഗ് ആരും മറക്കാനിടയില്ല, അതിനുശേഷം  ഇപ്പോൾ അതേ  മണ്ടത്തരം പറഞ്ഞ വൈറലായിരിക്കുന്നത് നടി സ്വാസിക  . നവ്യക്ക് ഭീഷണിയാകുമോ സ്വാസിക എന്ന  സംശയം ഉള്ളൂ ആരാധകർക്ക് . തന്റെ കുടുംബത്തിൽ നിലനിന്നിരുന്ന ഒരാചാരം പങ്കുവെക്കുകയാണ് നടി സ്വാസിക. കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിപ്പിക്കാം എന്നാണ്   സ്വാസിക  പറയുന്നത്. ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിലാണ് നടി  നടത്തിയ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് .  ഇപ്പോൾ ട്രോളന്മാരും നടിയുടെ    വാക്കുകൾ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ താരം  പറയുന്നത് ഇങ്ങനെയാണ്.  തന്‍റെ അമ്മയുടെ മുത്തച്ഛന്‍ വിഷ വൈദ്യനാണ് എന്നും,  കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷം ഇറക്കിപ്പിച്ചിട്ടുണ്ടെന്നും സ്വാസിക പറയുന്നു. എന്നാൽ  ഇങ്ങനെ ചെയ്യുന്നത് ആ കുടുബത്തിന് ദോഷമാണെന്നും ഒരുപാട് പ്രശ്നങ്ങൾ വരുമെന്നും സ്വാസിക പറയുന്നു.

പാമ്പ് കടിച്ചു വിഷമെടുത്തതിന്  ശേഷം തിരിച്ചു പോകുമ്പോൾ വീട്ടിന്റെ പിറകിലുള്ള തൊഴുത്ത് കത്തുമെന്നും നടി  കൂട്ടിച്ചേർത്തു. അഭിമുഖ്ത്തിൽ അവതാരക  കേട്ടിട്ടില്ലാത്ത നിരവധി ആചാരങ്ങൾ കുടുംബത്തിൽ ഉണ്ടോ എന്ന ചോദ്യത്തിനാണ് സ്വാസിക മറുപടി നൽകുന്നത്. തന്‍റെ അമ്മയുടെ മുത്തച്ഛൻ  വിഷ വൈദ്യനാണ് ,കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം  ഇറക്കിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.  സ്വാസിക ഇതൊക്കെ പറയുമ്പോൾ  അഭിമുഖം നടത്തുന്ന ആങ്കര്‍ ഇതില്‍ സംശയം ചോദിക്കുന്നുന്ദ്. അപ്പോഴും  തന്‍റെ വീട്ടില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട് അമ്മയൊക്കെ സാക്ഷിയാണ് എന്ന് സ്വാസിക ആവർത്തിക്കുന്നു . കടിച്ച പാമ്പ് എവിടെയാണെങ്കിലും വരും. അത് പക്ഷെ ചികിത്സാ ചെയ്യുന്ന  ഫാമിലിക്ക് ഏറെ ദോഷമാണ്. അത് കൊണ്ടാണ് പിന്നീട് ആ ഫാമിലിയില്‍ ഒരോരോ ഇഷ്യൂസ് വരുന്നത് എന്നും താരം പറയുന്നു. കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യവും ,ചര്‍മ്മരോഗങ്ങളും വരുന്നത് അതുകൊണ്ടാണ്. അതുകൊണ്ട് കുറച്ച് കഴിഞ്ഞപ്പോള്‍ അത് നിര്‍ത്തിഎന്നും  താൻ  കണ്ടിട്ടില്ല എന്ന് നടി പറയുന്നു .

തന്റെ  അമ്മയുടെ മുത്തച്ഛനാണ് ഇതൊക്കെ ചെയ്തിരുന്നു. പിന്നീട്  ഇതെല്ലം  നിർത്തി  അദ്ദേഹം മരിച്ചു ഇപ്പോള് ആരും ചെയ്യുന്നില്ല എന്നും സ്വാസിക  കൂട്ടിച്ചേർത്തു. കൂടെയുണ്ടായിരുന്ന ഷൈന്‍ ടോം ചാക്കോ, അപ്പോള്‍ കടിച്ച പാമ്പ് തന്നെയാണോ വരുന്നത് എന്ന് ഉറപ്പുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. എന്തോ ആയിക്കോട്ടെ അത് വരുന്നുണ്ടല്ലോ. ആ കടിച്ച പാമ്പ് തിരിച്ചുവരുന്നു. അതേ ആളുകളുടെ കടിച്ച ഭാഗത്ത് നിന്നും വിഷം ഇറക്കുന്നു. എന്നിട്ട് പാമ്പ് തിരിച്ചുപോകുന്നു. ആ സമയത്ത് നമ്മുടെ വീട്ടിലെ തൊഴുത്ത് നിന്ന് കത്തും എന്നാണ് പറയുന്നത്. ഇത് പറയുമ്പോള്‍ ആളുകള്‍ക്ക് തമാശ എന്നൊക്കെപ്പറയും. പക്ഷെ ഇത് റിയല്‍ ആയിട്ടുള്ള നമ്മുടെ ഫാമിലിയില്‍ സംഭവിച്ചതാണ്- സ്വാസിക പറയുന്നു. അതേ സമയം ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ട്രോളുകള്‍‍ സോഷ്യല്‍ മീഡിയയില്‍‍ പ്രത്യക്ഷപ്പെടുന്നുണ്ട്. താൻ കണ്ടിട്ടുണ്ടോ  എന്ന് ഷൈൻ ചോദിക്കുന്നുണ്ട്. അപ്പൊ ഇല്ല പക്ഷെ തന്റെ അമ്മയുടെ കുട്ടിക്കാലത്താണ് എന്നും ‘അമ്മ പറഞ്ഞ  അറിവുകളാണ് എന്നും താരം  പറയുന്നു. പക്ഷെ  ഇത്തരം കഥകൾ താൻ കേട്ടിട്ടുണ്ടെന്നും, വിഷഹാരികൾക്കു ഇത്തരം കഴിവുള്ളതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും ഷൈൻ ടോം ചാക്കോ പറയുന്നുണ്ട്. എന്തായാലും  നടിയുടെ അഭിമുഖം കേട്ട് ചിലർ പറയുന്നത് നവ്യയുടെ വാക്കുകൾ കടമെടുത്തോ എന്നാണ് , എന്നാൽ ചിലർ ഇതിനെ  അനുകൂലിച്ചും പറയുന്നുണ്ട്.