‘ഞാൻ കുട്ടികൾ വേണ്ടെന്ന് വെച്ചു’ ; വെളിപ്പെടുത്തി ലെന 

ഒരുപിടി ശ്രദ്ദേയമായ സിനിമകളിൽ സാന്നിധ്യമറിയിച്ച് പ്രേക്ഷകരുടെ പ്രീതി നേടിയെടുത്ത നടിയാണ് ലെന. പൂർണമായും ആത്മീയ പാതയിലേക്ക് തിരിഞ്ഞിരിക്കുകയാണ് നടി ലെന ഇപ്പോൾ. സിനിമകൾക്കപ്പുറം ആത്മീയ കാര്യങ്ങൾക്ക് ലെന ഇന്ന് പ്രാധാന്യം നൽകുന്നു. ‘ഓട്ടോബയോ​ഗ്രഫി ഓഫ്…

ഒരുപിടി ശ്രദ്ദേയമായ സിനിമകളിൽ സാന്നിധ്യമറിയിച്ച് പ്രേക്ഷകരുടെ പ്രീതി നേടിയെടുത്ത നടിയാണ് ലെന. പൂർണമായും ആത്മീയ പാതയിലേക്ക് തിരിഞ്ഞിരിക്കുകയാണ് നടി ലെന ഇപ്പോൾ. സിനിമകൾക്കപ്പുറം ആത്മീയ കാര്യങ്ങൾക്ക് ലെന ഇന്ന് പ്രാധാന്യം നൽകുന്നു. ‘ഓട്ടോബയോ​ഗ്രഫി ഓഫ് ​ഗോഡ്’ എന്ന പുസ്തകവും ലെനയുടേതായി അടുത്തിടെ പുറത്തിറങ്ങി. ആത്മാവിനെക്കുറിച്ചും സ്വയം തിരിച്ചറിയലിനെക്കുറിച്ചുമൊക്കെയാണ് ലെന പുസ്തകത്തിൽ സംസാരിക്കുന്നത്. വർഷങ്ങൾ നീണ്ട പ‌ഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കുമൊടുവിലാണ് ലെന തന്റെ പുസ്തകം ഒരുക്കിയിരിക്കുന്നത്. പുസ്തകത്തെക്കുറിച്ച് സംസാരിക്കവെ ലെന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മനസ്, ജാതകം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ന‌ടി സംസാരിച്ചു. ഇന്ത്യൻ എക്സ്പ്രസിനോടാണ് പ്രതികരണം. പരമ്പാര​ഗത രീതികളിലേക്ക് പോകുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നു. മൺച‌ട്ടികളിലാണ് ഇപ്പോൾ പാചകം ചെയ്യുന്നത്. കാരണം അയേണിന്റെ കുറവുണ്ടായിരുന്നു.

ഇതേക്കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണ്. അപ്പൂപ്പനും അമ്മൂയുമെല്ലാം ചെയ്ത രീതികൾ പിന്തുടരാനാണ് എല്ലാവരും പറയുന്നത്. മരങ്ങളും പച്ചക്കറികളുമാെക്കെ നട്ടുപിടിക്കുകയും ഒരു വീട് വെക്കുകയും ചെയ്യുന്നുണ്ടെന്നും ലെന വ്യക്തമാക്കി. നമുക്ക് മനസില്ല. നെർവ് സിസ്റ്റമാണുള്ളത്. തലച്ചോറിന്റെ മൂന്ന് സെറ്റുകളാണുള്ളത്. ഹൃദയത്തിലുള്ള ഫീലിം​ഗ് ബ്രെയ്ൻ, ഇമോഷണൽ ബ്ലെയ്ൻ, കൊ​ഗ്നിറ്റീവ് ബ്രെയ്ൻ എന്നിവയാണ് നമുക്കുള്ളത്. ഈ മൂന്ന് ബ്രെയ്നുകളും കൂടെയാണ് മനസിലേക്ക് കണക്ടാകുന്നത്. മനസ് ഇന്റർനെറ്റ് പോലെയൊരു സാധനമാണ്. നിങ്ങളുടേതല്ല. നിങ്ങൾക്ക് അതിലേക്ക് സാധനങ്ങൾ അപ്ലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യാം. എല്ലാവരു‌ടെയും പൊതുസ്വത്താണ്. മൃ​ഗങ്ങളും മനസിലേക്ക് കാര്യങ്ങൾ അപ്ലോഡ് ചെയ്യുന്നുണ്ട്. ഈ ഇന്റർനെറ്റിന് പുറത്ത് ജീവിതമുണ്ട്. ‘യു ഡോണ്ട് ഹാവ് എ മൈൻഡ്’ എന്ന പുസ്തകമാണ് താൻ അടുത്തതായി എഴുതാൻ പോകുന്നതെന്നും ലെന വ്യക്തമാക്കി. ജീവിതത്തിലെ എല്ലാം നേരത്തെ നിശ്ചയിക്കപ്പെ‌ട്ടതാണെന്നും ലെന പറയുന്നു. ജാതകം നിങ്ങളുടെ ബ്ലൂ പ്രിന്റാണ്. എന്റെ ജാതകത്തിൽ ചിലപ്പോൾ കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുമെന്ന് ഉണ്ടായിരുന്നു. അത് ശരിയാണ്. ഞാൻ കുട്ടികൾ വേണ്ടെന്ന് വെച്ചു. കല്യാണ യോ​ഗമുണ്ട്, സന്യാസ യോ​ഗമുണ്ട് എന്നൊക്കെയുണ്ടാകും. അതിൽ നിങ്ങൾ ഏത് തെരഞ്ഞെടുക്കുന്നു എന്നത് നിങ്ങളുടെ ഫ്രീൽ വിൽ ആണ്. അതിനാൽ യോ​ഗം ജീവിതത്തിന്റെ ബ്ലൂ പ്രിന്റാണെന്നും ലെന അഭിപ്രായപ്പെട്ടു. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ എപ്പോഴും ആ നായിക കരഞ്ഞ് കൊണ്ടിരിക്കുകയാണ്. ഞാൻ ​ഗ്ലിസറിൻ ഇല്ലാതെയാണ് കരഞ്ഞ് കൊണ്ടിരുന്നത്.

ആന്റി ഡിപ്രസന്റുകൾ കഴിച്ച് ബുദ്ധിമുട്ടിലായിരുന്നു. 2017 വരെയുള്ള തന്റെ ജീവിതത്തിൽ മാനസികമായി ഒരുപാട് വിഷമഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ലെന പറഞ്ഞു. ഇന്നത്തെ യുവ തലമുറ പ്രശ്നങ്ങൾ വരുമ്പോൾ ആത്മഹത്യയാണ് പരിഹാരം എന്ന് ചിന്തിക്കുന്നു. അതല്ല പരിഹാരം. പ്രശ്നങ്ങളെ ആസ്വദിക്കണം. ശരീരത്തിൽ മസിലുകൾ ഉണ്ടാകുന്നത് ജിമ്മിൽ പോയി വെയ്റ്റ് ലിഫ്റ്റ് ചെയ്യുമ്പോഴാണ്. 15 വർഷത്തോളം ഞാൻ ജീവിതത്തിൽ മാനസികമായി പോരാട്ടമായിരുന്നു. അതുകൊണ്ട് താൻ ശക്തയാവുകയാണ് ചെയ്തതെന്നും ലെന തുറന്ന് പറഞ്ഞു. ജീവിതം ശരിക്കും തുടങ്ങുന്നത് മുപ്പതിന് ശേഷമാണ്. നാൽപതുകളിലാണ് നമ്മുടേതായ ജീവിതം ജീവിക്കുന്നുള്ളൂയെന്നും ലെന അഭിപ്രായപ്പെട്ടു. ലെനയു‌ടെ വാക്കുകൾ ഇതിനകം ചർച്ചയാകുന്നുണ്ട്. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ലെന പിന്നീട് ആത്മീയ പാതയിലേക്ക് തിരിയുകയായിരുന്നു. ഇക്കഴിഞ്ഞ വർഷങ്ങളിൽ ലെനയ്ക്ക് വന്ന മാറ്റങ്ങൾ പ്രകടമാണ്. കൂടുതലായും ആത്മീയതയെക്കുറിച്ചാണ് ലെന സംസാരിക്കുന്നത്. അതേസമയം സിനിമാ രം​ഗത്ത് നടി ഇപ്പോഴും സാന്നിധ്യം അറിയിക്കുന്നുണ്ട്. ബാല്യകാല സുഹൃത്തായ അഭിലാഷ് കുമാറിനെയാണ് ലെന വിവാഹം ചെയ്തിരുന്നത്. ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നു.