സിനിമയിൽ കാണുന്നത് പോലെ വീട്ടിലും ‘അമ്മ കോമഡിയായിരുന്നു, ശ്രീമയി

നിരവധി ആരാധകരുള്ള താരമായിരുന്നു കൽപ്പന. നിരവധി ചിത്രങ്ങളിൽ  ആണ് താരം  ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച എല്ലാ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ നിരവധി ആരാധകരെയും താരം കുറഞ്ഞ സമയത്തിനുള്ളിൽ സ്വന്തമാക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ആണ് കല്പ്പനയുടെ വേർപാട് സംഭവിക്കുന്നത്. മലയാള സിനിമയ്ക്ക് ഇന്നും ഒരു തീരാനഷ്ടമാണ് കല്പ്പനയുടെ വിയോഗം. കൽപ്പന വിടവാങ്ങി വർഷങ്ങൾ ഇത്ര ആയിട്ടും താരത്തിന്റെ കുറവ് നികത്താൻ മറ്റൊരു താരത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. കൽപ്പനയുടെ പാത പിന്തുടർന്ന് മകൾ ശ്രീമയിയും  ഇപ്പോൾ സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

ഇപ്പോൾ ഒരു അഭിമുഖത്തിൽ ശ്രീമയി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ  ശ്രദ്ധ നേടിയിരിക്കുന്നത്. തനിക് മൂന്ന് അമ്മമാർ ആണുള്ളത്. കൽപ്പന, കലാ രജനി, ഉർവശി. ഓഫ് സ്‌ക്രീനിൽ എന്റെ എല്ലാ കാര്യങ്ങളും ചെയ്തു തരുന്നത് എന്റെ വല്യമ്മയായ കലാ രഞ്ജിനിയാണ്. സിനിമയിൽ കാണുന്നത് പോലെ തന്നെ ‘അമ്മ വീട്ടിലും ഭയങ്കര കോമഡി ആയിരുന്നു. എന്നാൽ ഒരു കാര്യത്തിൽ മാത്രം അമ്മയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. വീട്ടിൽ മലയാളം മാത്രമേ സംസാരിക്കാവൂ എന്ന്. അത് ഞാൻ അനുസരിക്കുകയും ചെയ്തിട്ടുണ്ട്. ചെറുപ്പത്തിൽ സിനിമ സെറ്റിൽ വരാനും താരങ്ങളെ കാണാനും ഒക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടം ആയിരുന്നു.

എന്നാൽ ‘അമ്മ കൊണ്ട് വന്നിട്ടില്ല. ചെറുപ്പത്തിൽ തന്നെ സിനിമയിൽ അഭിനയിക്കാനും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പഠനം കഴിയുന്നത് വരെ ആ ഭാഗത്തേക്ക് നോക്കണ്ട എന്നാണ് എനിക്ക് കിട്ടിയ നിർദേശം. പഠനം കഴിഞ്ഞു ഡ്രാമ സ്കൂളിൽ പോയി തുടങ്ങിയിരുന്നു.  അപ്പോഴേക്കും എനിക്ക് സിനിമയിൽ അവസരം കിട്ടി തുടങ്ങിയിരുന്നു. അമ്മയെ ആദ്യം ഞാൻ ചേച്ചി എന്നായിരുന്നു വിളിച്ചിരുന്നത്. പിന്നീടാണ് ‘അമ്മ എന്ന് വിളിക്കാൻ തുടങ്ങിയത് എന്നും ശ്രീമയി പറഞ്ഞ്.