അണ്ണൻ നാ ഇറങ്ങി വരവാ..! ലിയോയുടെ കളക്ഷൻ കണ്ട് കണ്ണുതള്ളി സിനിമ ലോകം; തീപൊരി ചിതറി വിജയ്

ദളപതി വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രം എന്ന നേട്ടം പേരിലാക്കി ലിയോ. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുപ്രകാരം ആഗോള ബോക്സ് ഓഫീസിൽ 611.6 കോടി രൂപയാണ് വിജയ്‍യുടെ ലിയോ നേടിയിട്ടുള്ളത്. തമിഴ്‍നാട്ടിൽ നിന്ന് മാത്രം 225 കോടി രൂപ നേടിയിട്ടുണ്ട്. കേരളത്തിൽ വിജയ്‍യുടെ ലിയോ 60 കോടി രൂപയാണ് സ്വന്തമാക്കിയത്.

തമിഴ്‍നാട്ടിൽ നിന്ന് മാത്രം 225 കോടി രൂപ നേടിയിട്ടുണ്ട്. കേരളത്തിൽ വിജയ്‍യുടെ ലിയോ 60 കോടി രൂപയാണ് നേടിയത്. തെലുങ്ക് സംസ്ഥാനങ്ങളിൽ ലിയോ 48 കോടി രൂപ നേടിയപ്പോൾ വടക്കേന്ത്യയിലും ആകെ 41 കോടി നേടി ലിയോ വൻ വിജയം പേരിലാക്കി.
വിദേശത്ത് നിന്ന് 196.6 കോടി നേടാനും ചിത്രത്തിന് സാധിച്ചു.

കളക്ഷനിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ് ചിത്രം എന്ന റെക്കോർഡ് കൂടെ ലിയോ സ്വന്തമാക്കിയിരുന്നു. തമിഴ്നാട്ടിലെ മാത്രം കളക്ഷനിൽ ലിയോ ഒന്നാം സ്ഥാനത്താണ്. കേരളത്തിൽ ഒരു തമിഴ് സിനിമയുടെ കളക്ഷൻ ആകെ നോക്കുമ്പോഴും ഒന്നാം സ്ഥാനത്ത് ലിയോയുടെ തലപ്പൊക്കം ഉയർന്ന് തന്നെയാണ്. കന്നഡയിലും വിജയ്‍യുടെ ലിയോ ഓപ്പണിംഗ് കളക്ഷൻ റെക്കോർഡ് നേടിയിരുന്നു. ജയിലറിനെയും മറികടന്നാണ് വിജയ്‍യുടെ ലിയോ കളക്ഷനിൽ കുതിച്ചത്. ലോകേഷ് കനകരാജ് വിജയം ആവർത്തിച്ചപ്പോൾ എൽസിയു പ്രതീക്ഷകൾ വാനോളം ഉയരെ ആയിട്ടുണ്ട്.