ലിയോ 15 വയസ്സിന് താഴെയുള്ളവര്‍ക്ക് കാണാനാകില്ല!! നിരാശയോടെ ആരാധകലോകം

തെന്നിന്ത്യന്‍ ആരാധക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ചിത്രം തിയ്യേറ്ററിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമുള്ളൂ. ഒക്ടോബര്‍ 19നാണ് ലിയോ തിയ്യേറ്ററിലെത്തുന്നത്. കോളിവുഡില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമാണ് ലിയോ. ഇപ്പോഴിതാ ആരാധകര്‍ക്ക്…

തെന്നിന്ത്യന്‍ ആരാധക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ചിത്രം തിയ്യേറ്ററിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമുള്ളൂ. ഒക്ടോബര്‍ 19നാണ് ലിയോ തിയ്യേറ്ററിലെത്തുന്നത്. കോളിവുഡില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമാണ് ലിയോ. ഇപ്പോഴിതാ ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ലിയോയുടെ യുകെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. യുകെയില്‍ ചിത്രം 15 വയസിന് താഴെയുള്ളവര്‍ക്ക് കാണാന്‍ അനുമതിയില്ല. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരോടൊപ്പം തിയറ്ററുകളില്‍ പ്രവേശനം ലഭിക്കുന്ന 12 എ സര്‍ട്ടിഫിക്കേഷനാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും ചിത്രത്തിന് ലഭിച്ചത് 15+ സര്‍ട്ടിഫിക്കേഷനാണ്.

പതിനഞ്ചിന് താഴെ പ്രായമുള്ളവര്‍ക്ക് സിനിമാ ഹാളിലേക്ക് പ്രവേശനം നിഷേധിക്കുന്ന സര്‍ട്ടിഫിക്കേഷനാണ് ചിത്രത്തിന് ലഭിച്ചത്. 12 എ സര്‍ട്ടിഫിക്കേഷന്‍ നേടണമെങ്കില്‍ ചിത്രത്തിലെ പ്രധാന ആക്ഷന്‍ സീക്വന്‍സുകള്‍ ഒക്കെയും നീക്കേണ്ടിയിരുന്നു. അങ്ങനെയെങ്കില്‍ സംവിധായകനോട് നീതി പുലര്‍ത്താന്‍ സാധിക്കാതെ വരുമായിരുന്നെന്നും ചിത്രത്തിന്റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്റര്‍ടെയ്ന്‍മെന്റ് വ്യക്തമാക്കി.

ലിയോ 100 ശതമാനം ഒരു ലോകേഷ് കനകരാജ് ചിത്രമാണ്. ചിത്രം അസംസ്‌കൃതവും ഹിംസാത്മകവുമായ ഒന്നാണെന്നും യുകെയിലെ വിതരണക്കാര്‍ പറഞ്ഞു. ചിത്രത്തിനോട് നീതി പുലര്‍ത്താനായി 12 എ സര്‍ട്ടിഫിക്കേഷന്‍ ഞങ്ങള്‍ വേണ്ടെന്നുവച്ചതാണ്.

ആക്ഷന്‍ ചിത്രമാണ് ലിയോ. ദുര്‍ബല ഹൃദയര്‍ക്ക് ഉള്ളതല്ല. സെന്‍സറിംഗിന് സമര്‍പ്പിക്കുമ്പോള്‍ 15+ റേറ്റിംഗ് ആയിരുന്നു ഞങ്ങളുടെ മനസില്‍. എന്നാല്‍ ബിബിഎഫ്‌സി ആദ്യം 18+ ആണ് തന്നതെന്നും അവര്‍ പറയുന്നു.