ലിയോ ഷൂട്ട് ചെയ്യേണ്ടിയിരുന്നത് മൂന്നാറിൽ; കാശ്മീരിലേക്ക് പോകാൻ കാരണം ഇത്

തമിഴ് സിനിമ ലോകം മാത്രമല്ല തെന്നിന്ത്യ മൊത്തം കാത്തിരിക്കുന്ന റിലീസാണ് വിജയ് നായകനാകുന്ന ലിയോ ചിത്രത്തിന്‍റെത്. ലോകേഷ് കനകരാജ് വിക്രം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്നത് വലിയ ഹൈപ്പാണ്…

തമിഴ് സിനിമ ലോകം മാത്രമല്ല തെന്നിന്ത്യ മൊത്തം കാത്തിരിക്കുന്ന റിലീസാണ് വിജയ് നായകനാകുന്ന ലിയോ ചിത്രത്തിന്‍റെത്. ലോകേഷ് കനകരാജ് വിക്രം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്നത് വലിയ ഹൈപ്പാണ് വിജയ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ദളപതി വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിരിക്കും ചിത്രം എന്നാണ് കരുതപ്പെടുന്നത്. കശ്മീരിലാണ് ചിത്രത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ എന്തുകൊണ്ട് കശ്മീര്‍ തിരഞ്ഞെടുത്തു എന്ന ചോദ്യം ചിത്രത്തിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജിന് നേരിടേണ്ടി വന്നു.  അതിന് ലോകേഷ് നല്‍കിയ ഉത്തരമാണ് ശ്രദ്ധേയം. ചിത്രത്തിന്‍റെ ആലോചനയുടെ ആദ്യഘട്ടത്തില്‍ മൂന്നാര്‍ ആയിരുന്നു ലോകേഷിന്‍റെ ചോയിസ്. അവിടെപ്പോയി ലൊക്കേഷനുകളും നോക്കിയിരുന്നു. ശരിക്കും ചെന്നൈയ്ക്ക് പുറത്ത് ഞാനും ഇതുവരെ ഷൂട്ട് ചെയ്തിട്ടില്ല. എന്നാല്‍ തെന്നിന്ത്യയില്‍ എവിടെയും വിജയ് സാറിനെ ഒരു റോട്ടില്‍ നിര്‍ത്തി ഷൂട്ട് ചെയ്യാന്‍ സാധിക്കില്ല. എനിക്ക് തന്നെ മൂന്നാറില്‍ ഇറങ്ങാന്‍ സാധിക്കില്ല. അതിനിടയില്‍ വിജയ് സാറിനെ അവിടെ നിര്‍ത്തി ഷൂട്ട് ചെയ്യുക വളരെ വലിയ ജോലിയാണ്. അല്ലെങ്കില്‍ സെറ്റിടണം, അത് സെറ്റിട്ടപോലെ തോന്നുകയും ചെയ്യും. അതിനാലാണ് തീര്‍ത്തും അജ്ഞാതമായ ഒരു സ്ഥലത്തേക്ക് ഷൂട്ട് മാറ്റാം എന്ന് തീരുമാനിച്ചത്. അങ്ങനെയാണ് കശ്മീര്‍ തിരഞ്ഞെടുത്തത്. അവിടെ ഒരു ഉള്‍ഗ്രാമത്തിലാണ് ഷൂട്ടിംഗ്. 1000ത്തോളം പേര്‍ അടങ്ങുന്ന ക്രൂ ആണ് ഷൂട്ടിംഗിന് ഉണ്ടായിരുന്നത്. അവര്‍ക്ക് വിശ്രമം ഇല്ലാതെ രണ്ട് മാസത്തോളം ഷൂട്ട് നടത്തേണ്ടി വന്നു. ഷൂട്ടിംഗ് മുടങ്ങരുത് എന്ന നിലയില്‍ ഒരു പ്ലാന്‍ ബി വച്ചായിരുന്നു ഷൂട്ടിംഗ് നടന്നത്. നേരത്തെ നിശ്ചയിച്ച റിലീസ് ഡേറ്റ് അടക്കം ഉണ്ടായതിനാല്‍ ഷൂട്ടിംഗ് കൃത്യസമയത്ത് നടത്തുക എന്നത് പ്രധാനപ്പെട്ട കാര്യമായിരുന്നു. അതിനാല്‍ ഷൂട്ടിംഗില്‍ ഇളവ് ഉണ്ടായിരുന്നില്ല. ഷൂട്ടിംഗ് കൃത്യ സമയത്ത് പൂര്‍ത്തിയാക്കിയതിനാല്‍ പോസ്റ്റ് പ്രൊഡക്ഷന് വേണ്ട സമയം കിട്ടിയെന്നും ലോകേഷ് പറയുന്നു. റിലീസിന് 14 ദിവസം മുന്‍പ് ചില ബിജിഎം ജോലികള്‍ ഒഴികെ ബാക്കിയെല്ലാം പൂര്‍ത്തിയാക്കിയെന്നും സെന്‍സര്‍ കഴിഞ്ഞെന്നും ലോകേഷ് ഗലാട്ട പ്ലസില്‍ ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ ലോകേഷ് പറയുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. വന്‍ പ്രതികരണമാണ് ഇതിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിജയിക്ക് പഞ്ച് ഡയലോഗോ അതുപോലെ ഇന്‍ട്രോ സോംഗോ ഉണ്ടാവില്ലെന്നും സംവിധായകന്‍ ലോകേഷ് കനകരാജ് അറിയിച്ചിരിക്കുകയാണ്. എന്തായാലും ചിത്രം സര്‍വകാല ഹൈപിലാണ് വരുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് റിസര്‍വേഷന്‍ ജിസിസി, യുഎസ്, കാനഡ, ബ്രിട്ടന്‍ എന്നിവിടങ്ങളിര്‍ ആരംഭിച്ച് കഴിഞ്ഞു. ഒരു തമിഴ് സിനിമയ്ക്കും ലഭിക്കാത്ത അത്ര ഗംഭീര പ്രതികരണമാണ് ചിത്രത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് ലഭിക്കുന്നത്. അതേസമയം തമിഴ്‌നാട്ടില്‍ ഒക്ടോബര്‍ പതിനാലിനാണ് ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിക്കുക. ആദ്യ ദിന കളക്ഷനില്‍ ലിയോ റെക്കോര്‍ഡ് ഇടുമെന്നാണ് പ്രതീക്ഷ. ലിയോയുടെ ബ്രിട്ടനിലെ ടിക്കറ്റ് വില്‍പ്പനയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 50000 ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയത്. ബ്രിട്ടനില്‍ ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കാന്‍ പോകുന്ന ഏറ്റവും വലിയ കളക്ഷന്‍ ഈ ചിത്രം ആദ്യ ദിനം നേടുമെന്നാണ് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ പറയുന്നത്. ലിയോയ്ക്ക് അമ്പരപ്പിക്കുന്ന പ്രതികരണമാണ് അമേരിക്കയിലും  ലഭിക്കുന്നത്. ആദ്യ ഷോയക്കായി 6,29,118 ഡോളറിന്റെ ടിക്കറ്റുകളാണ് വിറ്റുപോയത്. 48 മണിക്കൂറിന്റെ ഉള്ളില്‍ ഒരു ലക്ഷം ടിക്കറ്റുകളാണ് യുഎസ്സില്‍ വിറ്റുപോയത്. ഒക്ടോബര്‍ പത്തെന്‍പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ സര്‍വകാല റെക്കോര്‍ഡായിരിക്കും ലിയോ സ്ഥാപിക്കാന്‍ പോകുന്നത്. യുഎസ്സില്‍ 370 ഇടങ്ങളിലായി ലിയോ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 900ലധികം ഷോകളും  ഉണ്ടാവും. യുഎസ്സില്‍ നിന്ന് മാത്രം ഒരു മില്യണില്‍ അധികം കളക്ഷനാണ് വിജയ് ചിത്രം പ്രതീക്ഷിക്കുന്നത്. സ്വന്തം പേരിലുള്ള റെക്കോര്‍ഡും അതോടെ വിജയ് തിരുത്തി കുറിക്കും. വിജയിയുടെ വാരിസ് നേരത്തെ ആദ്യ ദിനത്തില്‍ 1.14 മില്യണ്‍ ഡോളര്‍ ആദ്യ ദിനം യുഎസ്സില്‍ നിന്ന് നേടിയിരുന്നു.ഇതുവരെ 27366 ടിക്കറ്റുകളാണ് ലിയോയുടേതായി വിറ്റുപോയത്. യുഎസ്സില്‍ 370 ഇടങ്ങളിലായി ലിയോ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 900ലധികം ഷോകളും ചിത്രത്തിനായി ഉണ്ടാവും. യുഎസ്സില്‍ നിന്ന് മാത്രം ഒരു മില്യണില്‍ അധികം കളക്ഷനാണ് വിജയ് ചിത്രം പ്രതീക്ഷിക്കുന്നത്. സ്വന്തം പേരിലുള്ള റെക്കോര്‍ഡും അതോടെ വിജയ് തിരുത്തി കുറിക്കും. വിജയിയുടെ വാരിസ് നേരത്തെ ആദ്യ ദിനത്തില്‍ 1.14 മില്യണ്‍ ഡോളര്‍ ആദ്യ ദിനം യുഎസ്സില്‍ നിന്ന് നേടിയിരുന്നു.