‘ജീവിതം വെറും ഷോ ആക്കരുത്’; ഗോപി സുന്ദറിനെ വിടാതെ വിമര്‍ശകര്‍

അടുത്തിടെയായിരുന്നു ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമായെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഞങ്ങളൊന്നിച്ച് ജീവിച്ച് തുടങ്ങിയെന്നും കുറച്ചുനാള്‍ കൊച്ചിയിലും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്നുമായിരുന്നു ഗോപി സുന്ദര്‍ ഇരുവരുടെയും ചിത്രങ്ങള്‍…

അടുത്തിടെയായിരുന്നു ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമായെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഞങ്ങളൊന്നിച്ച് ജീവിച്ച് തുടങ്ങിയെന്നും കുറച്ചുനാള്‍ കൊച്ചിയിലും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്നുമായിരുന്നു ഗോപി സുന്ദര്‍ ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറഞ്ഞത്. ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ദീര്‍ഘകാലത്തെ ലിവിങ്ങ് ടുഗതര്‍ അവസാനിപ്പിച്ചതിന് ശേഷമാണ് ഗോപി സുന്ദറും അമൃതയും ഒന്നിച്ചത്.

ഗോപി സുന്ദറിനോട് ചേര്‍ന്നു നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അമൃത ഇരുവരുടെയും ബന്ധം പരസ്യമാക്കിയത്. ഇതിന് ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവെച്ച് തുടങ്ങിയത്. സ്റ്റേജ് പരിപാടികളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. അമൃതയ്‌ക്കൊപ്പമുള്ള ഓരോ ഫോട്ടോ പങ്കുവെക്കുമ്പോഴും ഗോപി സുന്ദര്‍ വന്‍ വിമര്‍ശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഗോപി സുന്ദര്‍ പങ്കുവെച്ച പുതിയ ചിത്രത്തിനും വിമര്‍ശനങ്ങളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. കഴുത്തില്‍ ചെണ്ടയുമായി അമൃതയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയായിരുന്നു ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തത്. തങ്ങള്‍ ഷോയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എന്ന ക്യാപ്ഷനോടെ അമൃതയെ ടാഗ് ചെയ്തായിരുന്നു ഈ ചിത്രം പങ്കിട്ടത്. ഇനി കൂടുതല്‍ സ്റ്റേജ് പരിപാടികളുമായി ഇരുവരും എത്തുമെന്ന സൂചനകളും ഗോപി സുന്ദര്‍ നല്‍കിയിരുന്നു.

എന്നാല്‍ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ഇങ്ങനെ പരസ്യപ്പെടുത്തണോ എന്നാണ് വിമര്‍ശകരുടെ ചോദ്യം. ഈ ഷോ അവസാനിക്കുന്നേയില്ലല്ലോ, അച്ഛനേയും മോളേയും പോലെയുണ്ട്, ജീവിതം അത് ജീവിച്ച് തീര്‍ക്കുക, താജ്മഹലിന്റെ മുന്നില്‍ വെച്ചുള്ള ഫോട്ടോ പ്രതീക്ഷിക്കുന്നു തുടങ്ങിയ കമന്റുകളും ചിത്രത്തിനെത്തുന്നുണ്ട്. മക്കളുടെ കാര്യം ഇരുവരും ഓര്‍ക്കണമെന്നും ചില കമന്റുകള്‍ സൂചിപ്പിക്കുന്നു.
ഒരു പണിയുമില്ലാതെ തങ്ങളുടെ ജീവിതത്തെക്കുറിച്ച വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ക്ക് പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ഗോപി സുന്ദര്‍ ഈ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ചത്.