മറ്റുള്ളവരുടെ മനസിലെ സിനിമ അല്ല എന്റെ മനസിലെ സിനിമ! കടുത്ത ഡിപ്രഷൻ കഴിഞ്ഞു വന്നു സിനിമ ആയിരുന്നു അത്, വിമർശനങ്ങൾക്കെതിരെ  ലിജോ ജോസ് 

ലിജോ ജോസ്, മോഹൻലാൽ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രമായ മലൈക്കോട്ടൈ വാലിബനെ അനുകൂലിച്ചും, വിമർശിച്ചും ഒരുപാടുപേർ രംഗത്തു എത്തിയിരുന്നു, ഇപ്പോൾ അതിനെതിരെ പ്രതികരിച്ചെത്തിയിരിക്കുകയാണ് സംവിധായകൻ. കേരളത്തിലെ ആളുകൾ ഇങ്ങനെയാണ്, ഒരു പ്രളയവും, കോവിഡും  വന്നപ്പോൾ മലയാളികൾ…

ലിജോ ജോസ്, മോഹൻലാൽ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രമായ മലൈക്കോട്ടൈ വാലിബനെ അനുകൂലിച്ചും, വിമർശിച്ചും ഒരുപാടുപേർ രംഗത്തു എത്തിയിരുന്നു, ഇപ്പോൾ അതിനെതിരെ പ്രതികരിച്ചെത്തിയിരിക്കുകയാണ് സംവിധായകൻ. കേരളത്തിലെ ആളുകൾ ഇങ്ങനെയാണ്, ഒരു പ്രളയവും, കോവിഡും  വന്നപ്പോൾ മലയാളികൾ എല്ലാവരും ക്ഷമാശീലരും, മറ്റുള്ളവരോട് കരുണയും കാണിച്ചു, എന്നാൽ പിന്നീട അതെല്ലാം കെട്ടണഞ്ഞു, ഇപ്പോൾ ആളുകൾക്ക് പരസ്പരം വൈരാഗ്യമാണ്, യഥാർത്ഥ ലോകത്തിന്റെ വിർച്വൽ ഫോ൦ ആണ് സോഷ്യൽ മീഡിയ എന്നും ലിജോ പറയുന്നു.

വാലിബന്റെ ചർച്ച നടക്കുമ്പോൾ ജെല്ലിക്കെട്ടിന്റെ ഓർമ്മ ആണ് വരുന്നത്, മറ്റുള്ളവരുടെ മനസിലെ സിനിമ അല്ല എന്റെ മനസിൽ ഉള്ള സിനിമ. ഈ തിരക്കഥയിൽ ഇങ്ങനെ വന്നാൽ നന്നയേനെ അല്ലെങ്കിൽ ആ കഥപാത്രം അങ്ങനെ പല അഭിപ്രായമാണ്, അങ്ങനെ പറയുന്നത് അവരുടെ സിനിമ ആണ് അതെന്റെ സിനിമ അല്ല ലിജോ പറയുന്നു, കോവിഡ്  സമയത്തു താൻ കടുത്ത ഡിപ്രെഷനിൽ കൂടി കടന്നുപോയിട്ടുണ്ട്, അതിൽ നിന്നും മുക്തനായ ശേഷം ചെയ്യ്ത ചിത്രമാണ് നൻ പകൽ നേരത്തെ മയക്കം , കഴിഞ്ഞ ഒന്നരവർഷം കൊണ്ട് തന്റെ മനസിലുള്ള ചിത്രമാണ് വാലിബൻ

ഒരു സിനിമ പുറത്തിറങ്ങിയതിനാൽ ഇനി പുതിയൊരു സോണിലേക്ക് ക‌ടക്കുന്നത്   സ്വാഭാവികമായാണ് അങ്ങനെയാണ്  സംഭവിക്കേണ്ടതെന്നും ലിജോ  പറയുന്നു . ഒരു സിനിമ കഴിഞ്ഞ് എത്രയും പെട്ടെന്ന് അടുത്ത സിനിമയിലേക്ക് കടക്കാൻ ശ്രമിക്കാറുണ്ട്. കാരണം തനിക്ക്  ഒരുപാട് കഥകൾ പറയാനുണ്ട്.ചെയ്യ്ത എല്ലാ സിനിമകളും കുറേകാലം തന്റെ മനസിൽ ഉണ്ടാകും ലിജോ പറയുന്നു