12 th ഫെയിലിന്റെ തിരകഥ വായിച്ചു ഞാൻ കരഞ്ഞു പോയി! അതുപോല ഒരെണ്ണം താൻ വായിച്ചിട്ടില്ല, വിക്രാന്ത് മാസി 

ബോളിവുഡിൽ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ചരിത്രം എഴുതുകയാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 12  th  ഫെയിൽ എന്ന ചിത്രം. ഈ ചിത്രത്തിൽ നായകനായി എത്തുന്നത് നടൻ വിക്രാന്ത് മാസി ആണ്, ഇപ്പോൾ താരം ഈ ചിത്രത്തിന്റെ തിരകഥ വായിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഒരു അഭിമുഖ്ത്തിൽ. ഇതിന്റെ തിരകഥ ഞാൻ വായിച്ചപ്പോൾ എന്റെ മനസ് പിടയുകയായിരുന്നു, ശരിക്കും ഞാൻ നല്ല രീതിയിൽ കരഞ്ഞു പോയി നടൻ പറയുന്നു

സത്യത്തിൽ എനിക്ക് ആ കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല, ഏകദേശം താൻ 20 ഓളം മിനിറ്റ് നിർത്താതെ കരഞ്ഞു പോയി, കാരണം ഇങ്ങനൊരു കഥ ഞാൻ മുൻപ് വായിച്ചിട്ടുമില്ല, കണ്ടിട്ടുമില്ല. ശരിക്കും അതിമനോഹരമായ കഥ. എനിക്ക് ആ കഥ വായിച്ചപ്പോൾ ശരിക്കും താൻ തന്നെത്തന്നെ ആ കഥയിൽ കണ്ടു വിക്രാന്ത് പറയുന്നു

ചിത്രം പ്ലസ് ടൂ പരീക്ഷ  തോറ്റിട്ടും തന്റെ    ശ്രമഫലം കൊണ്ട്   യു പി എസ് സി പരീക്ഷ ജയിച്ചു ഐ പി എസ് കരസ്ഥമാക്കിയ മനോജ്  കുമാർ ശർമ്മ യുടെ ജീവിതം ആസ്പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ഒരുപാട് ബുദ്ധിമുട്ടുകൾക്കിടയിലും ആ മനുഷ്യൻ എല്ലാം സഹിക്കുന്നത് ശരിക്കും അവിശ്വസിനിയമാണ് , എല്ലാ കഷ്ടപാടുകൾക്കിടയിലും അദ്ദേഹത്തിന്റെ വിജയം എന്നെ ശരിക്കും പ്രോചോദനം ഉൾക്കൊളിച്ചു വിക്രാന്ത് പറയുന്നു