‘പൃഥിരാജിന് എന്നെ നല്ല വിശ്വാസമാണെന്ന് കരുതുന്നു’ ;താൻ സിനിമ ചെയ്യാത്തത്തിനെപ്പറ്റി ലിസ്റ്റിൻ സ്റ്റീഫൻ

മലയാള സിനിമയിലെ യുവ നിർമാതാക്കളിൽ ഒരാളാണ് മാജിക് ഫ്രെയിംസ് എന്ന നിർമാണ കമ്പനിയുടെ ഉടമ ലിസ്റ്റിൻ സ്റ്റീഫൻ. സെലിബ്രിറ്റി നിർമാതാവായി കൂടി മാറിക്കൊണ്ടിരിക്കുകയാണ് ലിസ്റ്റിൻ ഇപ്പോൾ. സിനിമയുടെ ഇവന്റുകളിലൂടെയും നൽകുന്ന അഭിമുഖങ്ങളിലൂടെയും ലിസ്റ്റിൻ ജനശ്രദ്ധ…

മലയാള സിനിമയിലെ യുവ നിർമാതാക്കളിൽ ഒരാളാണ് മാജിക് ഫ്രെയിംസ് എന്ന നിർമാണ കമ്പനിയുടെ ഉടമ ലിസ്റ്റിൻ സ്റ്റീഫൻ. സെലിബ്രിറ്റി നിർമാതാവായി കൂടി മാറിക്കൊണ്ടിരിക്കുകയാണ് ലിസ്റ്റിൻ ഇപ്പോൾ. സിനിമയുടെ ഇവന്റുകളിലൂടെയും നൽകുന്ന അഭിമുഖങ്ങളിലൂടെയും ലിസ്റ്റിൻ ജനശ്രദ്ധ നേടുകയാണ്. 24ാം വയസിലാണ് ലിസ്റ്റിൻ സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. ട്രാഫിക് ആണ് ആദ്യ ചിത്രം. നിരവധി സിനിമകളിൽ പൃഥിരാജുമായി നിർമാണത്തിലും വിതരണത്തിലും ലിസ്റ്റിൻ സഹകരിച്ചിട്ടുണ്ട്. ഇവരുടെ കൂട്ടുകെ‌ട്ടിൽ പുറത്തിറങ്ങിയ മിക്ക സിനിമകളും വിജയം നേടി. ലിസ്റ്റിൻ-പൃഥിരാജ് കൂട്ടുകെട്ടിൽ ഇന്ന് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്യുന്നില്ല.  പൃഥിരാജുമായുള്ള സൗഹൃദത്തെക്കുറിച്ചു സംസാരിക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇപ്പോൾ. മലയാളത്തിലെ ഒരു ഓൺലൈൻ മീഡിയയോടാണ് ലിസ്റ്റിന്റെ പ്രതികരണം. പൃഥിരാജിന് എന്നെ നല്ല വിശ്വാസമാണെന്നാണ് കരുതുന്നത്. എന്നാൽ ദിവസേന കമ്മ്യൂണിക്കേഷനില്ല. വിമാനമാണ് അദ്ദേഹത്തെ വെച്ച് ആദ്യം ചെയ്ത സിനിമ. ട്രാഫിക് നിർമ്മിക്കുമ്പോൾ റഹ്മാൻ ചെയ്ത റോളിലേക്ക് പൃഥിരാജിനെ അപ്രോച്ച് ചെയ്തിരുന്നു. അത് നടന്നില്ല. പിന്നീട് സംഭവിച്ച സിനിമ വിമാനമാണ്. അത് പരാജയപ്പെട്ടു.

ആ സമയത്ത് സമാനമായ മറ്റൊരു കഥ വന്നു. വിമാനത്തിന്റെ കുറച്ച് പെയ്മെന്റ് പടം കഴിഞ്ഞിട്ടാണ് കൊടുത്തത്. പടം ഫ്ലോപ്പ് ആയപ്പോഴും പുള്ളിക്ക് കൊടുക്കാനുള്ള പണം കൊടുത്തു. നഷ്ടം വന്നപ്പോൾ ഒരു പടം കൂടി ചെയ്യണമെന്ന് പറഞ്ഞു. നീ ഏതെങ്കിലും സബജ്ക് നോക്കെന്ന് പൃഥിരാജ് പറഞ്ഞു. പേട്ട എന്ന രജിനികാന്തിന്റെ സിനിമ ഒരുമിച്ച് ഡിസ്ട്രിബ്യൂഷന് എടുത്തു. അങ്ങനെയൊരു കമ്മ്യൂണിക്കേഷൻ വന്നു. ബ്രദേഴ്സ് ഡേ എന്ന സിനിമയെക്കുറിച്ച് രാജു പറഞ്ഞു. ബ്രദേഴ്സ് ഡേയിലൂടെ തനിക്ക് വന്ന നഷ്ടത്തിന്റെ 80 ശതമാനത്തോളം തിരിച്ച് പിടിക്കാൻ സാധിച്ചെന്നും ലിസ്റ്റിൻ വ്യക്തമാക്കി. ‌ഞങ്ങൾ അസോസിയേറ്റ് ചെയ്ത സിനിമകളെല്ലാം ലാഭമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ പൃഥിരാജുമായി പടം കാണാറില്ലല്ലോ നിങ്ങൾ തെറ്റിയോ എന്ന് ചിലർ ചോദിച്ചിട്ടുണ്ട്. അവർക്കൊന്നും മറുപടി പോലുമില്ല. രണ്ട് പേരും മറ്റ് സിനിമകളുടെ തിരക്കിലാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി.

പൃഥിരാജിന് കൂടെ ​ഗുണം ചെയ്യുന്ന സിനിമകൾ കണ്ടെത്താനാണ് ഞാൻ നോക്കാറ്. ആ പ്ലസ് ഉണ്ടെങ്കിലേ പൃഥിരാജിന് ലിസ്റ്റിനുമായുള്ള അസോസിയേഷൻ കൊണ്ട് ​ഗുണമുള്ളൂ. പുള്ളി ആരുടെ കൂടെ അഭിനയിച്ചാലും ശമ്പളം കിട്ടും. ലിസ്റ്റിന്റെ കൂടെ ചെയ്യുമ്പോൾ ശമ്പളം പോലും കിട്ടുന്നില്ലെങ്കിൽ എന്തിനാണ് ഇവന്റെ കൂടെ ചെയ്യുമെന്ന് ചിന്തിക്കുമെന്നും ലിസ്റ്റിൻ‌ ചൂണ്ടിക്കാട്ടി. പുതിയ ആളുകളുമായി നിർമാണത്തിൽ സഹകരിക്കാത്തതിനെക്കുറിച്ചും ലിസ്റ്റിൻ സംസാരിച്ചു. ഒരാൾക്ക് ഉറപ്പ് കൊടുത്ത് സിനിമയിൽ കൊണ്ട് വരാൻ പറ്റില്ല. എന്റെ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറായി വരുന്ന ഒത്തിരി പേരുണ്ട്. കാരണം ഞാൻ പുറത്ത് നിന്ന് പലിശയ്ക്ക് എ‌ടുത്താണ് സിനിമ ചെയ്യാറ്. ആ പലിശ കൊടുത്താൽ വേറെ കമ്മിറ്റ്മെന്റുകളില്ല. പുതിയ ആളുകളുമായി നിർമാണത്തിൽ സഹകരിക്കാത്തതിനെക്കുറിച്ചും ലിസ്റ്റിൻ സംസാരിച്ചു. ഒരാൾക്ക് ഉറപ്പ് കൊടുത്ത് സിനിമയിൽ കൊണ്ട് വരാൻ പറ്റില്ല. എന്റെ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറായി വരുന്ന ഒത്തിരി പേരുണ്ട്. കാരണം ഞാൻ പുറത്ത് നിന്ന് പലിശയ്ക്ക് എ‌ടുത്താണ് സിനിമ ചെയ്യാറ്. ആ പലിശ കൊടുത്താൽ വേറെ കമ്മിറ്റ്മെന്റുകളില്ല. അതവിടെ തീർന്നു. നല്ലതായാലും മോശമായാലും നമ്മൾ അഭിമുഖീകരിച്ചാൽ മതി. പക്ഷെ വേറെ നിക്ഷേപകരെ കൊണ്ട് വന്നാൽ ബഡ്ജറ്റ് കൂടി ആ പടവും നഷ്ടമായാൽ നമ്മൾ പറയുന്ന കണക്ക് ചിലപ്പോൾ അവർ വിശ്വസിക്കില്ല. എക്സ്പീരിയൻസ് ഉള്ളതിനാൽ കള്ളക്കണക്ക് എഴുതിക്കാണും, പുതിയ ആളായതിനാൽ പറ്റിക്കപ്പെട്ടു എന്നൊക്കെ കരുതുമെന്നും ലിസ്റ്റിൻ പറയുന്നു.