ലിസ്റ്റിൻ സ്റ്റീഫന്റെ പുതു ചിത്രത്തിൽ നടൻ ദിലീപ്! സംവിധാനം  ബിന്റോ സ്റ്റീഫൻ 

മാജിക്ക് ഫ്രെയിംസിന്റ  ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന പുതു ചിത്രത്തിൽ നടൻ ദിലീപ്, നവാഗതനായ ബിന്റോ സ്റ്റീഫൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം പകുതിയോടു കോലഞ്ചേരി, പിറവം…

മാജിക്ക് ഫ്രെയിംസിന്റ  ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന പുതു ചിത്രത്തിൽ നടൻ ദിലീപ്, നവാഗതനായ ബിന്റോ സ്റ്റീഫൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം പകുതിയോടു കോലഞ്ചേരി, പിറവം എന്നി സ്ഥലങ്ങളിലായി ചിത്രീകരിക്കുന്നു. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഷാരിസ് മുഹമ്മദ്, മാജിക് ഫ്രെയിംസിന്റെ അഞ്ചാമത്ത് ചിത്രത്തിലാണ് ഇപ്പോൾ ദിലീപ് അഭിനയിക്കാൻ എത്തുന്നത്. ഒരു ഫാമിലി ഇന്റർടൈനർ ആയ ഈ ചിത്രം ഓണ റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും

ചിത്രത്തിൽ ദിലീപ് ഒരു സാധരണക്കാരന്റെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിൽ  ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും എത്തുന്നു എന്നും പറയുന്നുണ്ട്, മറ്റു താരങ്ങളെ കുറിച്ചുള്ള  വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടട്ടില്ല. എന്നാൽ ദിലീപിന്റെ മറ്റൊരു പുതിയ ചിത്രം പവി കെയർ ടേക്കർ  ഇപ്പോൾ റിലീസിനായി ഒരുങ്ങുകയാണ്

ഏപ്രിൽ 26 നെ ആണ് ദിലീപ് ചിത്രം റിലീസിനായി എത്തുന്നത്, ചിത്രത്തിൽ ദിലീപിനെ കൂടാതെ ശ്രയ രുക്മിണി, ജൂഹി ജയകുമാർ, ദലീന രാമകൃഷ്ണൻ, റോസ്മിൻ, സ്വാതി, എന്നിവരാണ് പുതുമുഖങ്ങൾ ഇവരെ കൂടാതെ പ്രധാന കഥാപാത്രങ്ങളായി രാധിക ശരത് കുമാർ, ജോണി ആന്റണി, ധർമജൻ ബോൾഗാട്ടി തുടങ്ങിയ താരങ്ങളുംപ്രധാന വേഷത്തിലെത്തുന്നു