വി കെ പ്രകാശ് ചിത്രം ‘ലൈവ്’ മെയ് 12ന് പ്രദർശനത്തിന് എത്തും

വി.കെ പ്രകാശ് സംവിധാനം ചെയ്ത് മംമ്ത മോഹൻദാസ്, പ്രിയ പ്രകാശ് വാര്യർ, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ലൈവ്’. എ എസ്. സുരേഷ്ബാബു തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം…

വി.കെ പ്രകാശ് സംവിധാനം ചെയ്ത് മംമ്ത മോഹൻദാസ്, പ്രിയ പ്രകാശ് വാര്യർ, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ലൈവ്’. എ എസ്. സുരേഷ്ബാബു തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം വ്യാജവാർത്തകളും അത് ആളുകളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പ്രമേയമാക്കിയുള്ളതാണ്. സിനിമ ഈ വരുന്ന മെയ് 12 ന് തിയേറ്ററുകളിലെത്തും.

ലൈവ് ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്.കൃഷ്ണ പ്രഭ, രശ്മി സോമൻ, മുകുന്ദൻ, ജയരാജ് കോഴിക്കോട്, അക്ഷിത എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണും ചിത്രസംയോജകൻ സുനിൽ എസ്. പിള്ളയുമാണ്. സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, കലാ സംവിധാനം ദുന്ദു രഞ്ജീവ് രാധയുമാണ്. ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. സൗണ്ട് ഡിസൈൻ നിർവഹിച്ചത് അജിത് എ. ജോർജാണ്. മേക്കപ്പ് രാജേഷ് നെന്മാറ. കോസ്റ്റ്യൂം ആദിത്യ നാനു. ജിത് പിരപ്പൻകോട് ആണ് പ്രൊഡക്ഷൻ കണ്ട്രോളർ.