‘നിള മുതൽ നന്ദിനിവരെ’; ചിയാൻ വിക്രമിനൊപ്പമുള്ള ഓർമ്മ പങ്കുവെച്ച് സാറ അർജുൻ!!

മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം വിജയപ്രദർശനത്തിലാണ്. ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളും ആരാധകരുടെ മനസിൽ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിൽ ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനിയെ ഓർക്കുവർ ഒരിക്കലും മറക്കാനിടയില്ലാത്ത മുഖമാണ് കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച…

മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം വിജയപ്രദർശനത്തിലാണ്. ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളും ആരാധകരുടെ മനസിൽ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിൽ ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനിയെ ഓർക്കുവർ ഒരിക്കലും മറക്കാനിടയില്ലാത്ത മുഖമാണ് കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സാറ അർജുന്റേത്.

ചിയാൻ വിക്രമിനൊപ്പം മകളായും ഇന്ന് നായികയുടെ ചെറുപ്പകാല കഥാപാത്രത്തെയും അവതരിപ്പിച്ച ഓർമ്മ പങ്കിടുകയാണ് സാറ. വിക്രം നായകനായി 2011ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ദൈവ തിരുമകളി’ൽ നിള എന്ന മകളുടെ കഥാപാത്രമായിരുന്നു സാറയ്ക്ക്. അച്ഛൻ കഥാപാത്രമായി അഭിനയിച്ചത് വിക്രം ആയിരുന്നു. ബുദ്ധിപരമായി വൈകല്യമുള്ള കൃഷ്ണ തന്റെ മകൾ നിളയ്ക്കായി നടത്തുന്ന പോരാട്ടമാണ് പ്രമേയം.

സാറയുടെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. ഇപ്പോളിതാ വർഷങ്ങൾ കഴിഞ്ഞ് പൊന്നിയിൻ സെൽവൻ 2ൽ വിക്രമിൻറെ പ്രണയിനിയുടെ കൗമാരകാലമാണ് താരം അവതരിപ്പിക്കുന്നത്. ചിയാൻ സാറയെ എടുത്ത് നിൽക്കുന്ന ചിത്രത്തിനൊപ്പം ‘നിള മുതൽ നന്ദിനിവരെ’ എന്നാണ് സാറയുടെ ട്വീറ്റ്. മലയാളത്തിൽ ‘ആൻമരിയ കലിപ്പിലാണ്’ എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തിയയും സാറയായിരുന്നു.404എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സാറ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്‌