അയ്യപ്പനും കോശിയും റീമേക്കിന് ശ്രമിച്ച് ലോകേഷ് ; മനസ്സിൽ കണ്ടത് സൂര്യയേയും കാർത്തിയും

അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത കൾട്ട് ക്ലാസിക്ക് മലയാള ചലച്ചിത്രമാണ് അയ്യപ്പനും കോശിയും.ചിത്രത്തെ കുറിച്ച് ലോകേഷ് കനകരാജ് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അയ്യപ്പനും കോശിയും തനിക്ക് റീമേക്ക് ചെയ്യാൻ താത്പര്യമുണ്ടെന്നാണ്…

അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത കൾട്ട് ക്ലാസിക്ക് മലയാള ചലച്ചിത്രമാണ് അയ്യപ്പനും കോശിയും.ചിത്രത്തെ കുറിച്ച് ലോകേഷ് കനകരാജ് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അയ്യപ്പനും കോശിയും തനിക്ക് റീമേക്ക് ചെയ്യാൻ താത്പര്യമുണ്ടെന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്.സൂര്യയേയും കാർത്തിയേയും പ്രധാന കഥാപാത്രങ്ങളാക്കി ചിത്രമെടുക്കാനാണ് ആലോചിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.മലയാളത്തിൽ അയ്യപ്പൻ ആയി ബിജു മേനോനും കോശി ആയി പൃഥ്‌വി രാജെയും ആയിരുന്നു വേഷമിട്ടത്. അയ്യപ്പനും കോശിയും തമിഴിൽ റീമേക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു.അതിൽ അയ്യപ്പനും കോശിയുമായി സൂര്യയെയും, കാർത്തിയെയുമാണ് വിചാരിച്ചത്.എന്നാൽ തിരക്കുകൾ കാരണവും മറ്റ് ചിത്രങ്ങളുടെ ഉത്തരവാദിത്വം ഉള്ളതിനാലും അത് നടന്നില്ല. എന്നാൽ ഇനിയും സാധ്യതയുള്ള ഒരു കഥയാണ് അത് എന്നും ലോകേഷ് കനകരാജ് പറഞ്ഞു.  വിക്രം സിനിമയുടെ പ്രമോഷനിടേയും അയ്യപ്പനും കോശിയും സിനിമയെ ലോകേഷ് പ്രശംസിച്ചിരുന്നു. ദളപതി വിജയ് നായകൻ ആയെത്തുന്ന ആക്ഷൻ ത്രില്ലർ ലിയോ ആണ് ലോകേഷിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.ലിയോയുടെ പ്രമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിനിടെയാണ് തനിക്ക് റീമേക്ക് ചെയ്യാൻ ആഗ്രഹമുള്ള ചിത്രത്തെ കുറിച്ച് ലോകേഷ് സംസാരിച്ചത്.

2020 ൽ റിലീസായ മലയാള ചിത്രമാണ് അയ്യപ്പനും കോശിയും.സച്ചിയാണ് ചിത്രം എഴുതി സംവിധാനം ചെയ്തത്. നിരവധി അവാർഡുകളും ചിത്രം നേടിയിരുന്നു. സച്ചിയുടെ അവസാന ചിത്രവുമാണ് അയ്യപ്പനും കോശിയും.അയ്യപ്പനും കോശിയും എന്ന ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ക്കുള്ളിലാണ് സച്ചി അന്തരിച്ചത്.ഹൃദയാഘാതത്തെ തുടർന്ന് 2020 ജൂൺ 18ന് തൃശ്ശൂരിലെ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ വെച്ച് സച്ചിഅന്തരിച്ചു. 68ആമത്  ദേശീയ ചലച്ചിത്ര അവാർഡുകളിൽ സച്ചിക്ക് മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡുകൾ, ബിജു മേനോന് മികച്ച സഹനടൻ, നഞ്ചിയമ്മയ്ക്ക് മികച്ച  പിന്നണി ഗായിക മാഫിയ ശശി, സുപ്രീം സുന്ദർ, രാജശേഖർ എന്നിവർക്ക് മികച്ച സ്റ്റണ്ട് കൊറിയോഗ്രഫി ഉൾപ്പെടെ 4 അവാർഡുകൾ നേടി ചിത്രം. പൃഥ്‌വി രാജ് സുകുമാരനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2021 പുറത്തിറങ്ങിയ അനാർക്കലിക്ക് ശേഷം എഴുത്തുകാരനും സംവിധായകനുമായ സച്ചി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്അയ്യപ്പനും കോശിയും .സച്ചി തന്നെ രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചത് ചലച്ചിത്ര സംവിധായകനും സച്ചിയുടെ ദീർഘകാല സുഹൃത്തുമായ രഞ്ജിത്തും പി എം ശശിധരനും ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ കീഴിലാണ്.