ഇവ കഴിക്കച്ചാല്‍ ഉറക്കം പോകും

ചിലപ്പോള്‍ വലിയ മാനസികാസ്വാസ്ഥ്യങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ലെങ്കിലും തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരണമെന്നില്ല. പ്രോട്ടീനുകളും വിററമിനുകളും അടങ്ങിയ നല്ല ഭക്ഷണം കഴിച്ചിട്ടാവും ഉറങ്ങാന്‍ കിടന്നിട്ടുണ്ടാവുക. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഉറക്കത്തെ സാരമായി ബാധിക്കാറുണ്ട്. അവ ഏതെന്ന് നോക്കാം.

1. പ്രോട്ടീന്‍ ബാര്‍

ചോക്ലേറ്റ് കഴിക്കാത്തവര്‍ ആരുമില്ല. എന്നാല്‍ രാത്രി ചോക്ലേററ് ബാര്‍ കഴിച്ചാല്‍ ചിലര്‍ക്ക് ഉറക്കം വരണമെന്നില്ല. അതിലെ കഫൈന്‍ ആണ് വില്ലനാവുന്നത്.

2.എനര്‍ജിഡ്രിങ്കുകള്‍

രാത്രി എനര്‍ജി ഡ്രിങ്കുകള്‍ ശീലമാക്കിയവരെയും ഇന്‍സോമാനിയ (രാത്രി ഉറക്കം വരാത്ത അവസ്ഥ) പിടികൂടാറുണ്ട്

3. ബദാം

ബദാം പോഷക സമൃദ്ധമെങ്കിലും രാത്രി അമിതമായി കഴിച്ചാല്‍ ഉറക്കത്തെ ബാധിച്ചേക്കാം. 20 ബദാമില്‍ ഏകദേശം 24 എംജി കഫൈന്‍ വരെ ഉണ്ടാകും.

4. പോര്‍ക്ക്

പന്നിയിറച്ചി രാത്രി കഴിവതും ഒഴിവാക്കുക. ഉറക്കക്കുറവ് അനുഭവപ്പെടും

5. തക്കാളിയും ചീസും

തക്കാളി,ചീസ് , എരിവ് കൂടിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയും രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ് കഴിക്കുന്നത് ഒഴിവാക്കുക.

Sreekumar R