പോലീസുകാരിക്ക് ഗുണ്ടയോട് തോന്നിയ പ്രണയം, ഒടുവിൽ സംഭവിച്ചത് കണ്ടോ

കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ്. മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ കുറ്റത്തിന് 2014 മെയ് 9 ന്…

കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ്. മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ കുറ്റത്തിന് 2014 മെയ് 9 ന് തരാസന അറസ്റ്റിലായിരുന്നു. മാത്രമല്ല ഇദ്ദേഹത്തിന്റെ പേരിൽ വേറെയും കേസുകൾ ഉണ്ട്. ഇരുവരുടെയും പ്രണയം പൂവണിഞ്ഞത് സൂരജ്പൂര്‍ കോടതിയില്‍ വെച്ചായിരുന്നു.

ആദ്യ കാഴ്ചയിൽ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം തോന്നി. തുടർന്ന് ആ ബന്ധം നീണ്ടു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം അടുത്തിടെ പായലിനെ വധുവിന്റെ വേഷത്തിലും രാഹുലിനെ വരന്റെ വേഷത്തിലും കല്യാണമണ്ഡപത്തില്‍ ഇരിക്കുന്ന രീതിയില്‍ ഒരു ഫോട്ടോ രാഹുല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതാണ് ഇരുവരും തമ്മില്‍ വിവാഹം കഴിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ കാരണമായത്.