കേരളത്തിലും ബാർബി ഫീവർ ;പിങ്ക് നെറ്റ് സാരിയിൽ തിളങ്ങി നവ്യ

മലയാളികളുടെ പ്രിയനായികയാണ് നവ്യ നായർ. ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരം വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. തുടർന്ന് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ…

മലയാളികളുടെ പ്രിയനായികയാണ് നവ്യ നായർ. ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരം വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. തുടർന്ന് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ താരം മലയാള സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ പുത്തൻ വീഡിയോ ആണ്. തന്റെ ചിത്രങ്ങൾ കോർത്തിണക്കിയുള്ള ഒരു വീഡിയോ ആണിത്.

പിങ്ക് നിറത്തിലുള്ള സാരി അണിഞ്ഞാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒട്ടനവധി മികച്ച കമന്റുകളും താരത്തിന്റെ ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. ബാർബി ഫീവർ ആണോ എന്നാണ് പലരും നവ്യയുടെ വീഡിയോയ്ക്ക് താഴെയായി കമന്റായി ചോദിച്ചിരിക്കുന്നത്.