മാമന്നനിൽ വടിവേലുവിന്റേത് നാഷണൽ അവാർഡ് ലെവൽ പ്രകടനം:മാല പാർവതി!

മാരി സെൽവരാജിന്റെ ‘മാമന്നൻ’ എന്ന തമിഴ് ചിത്രം ഗംഭീര അഭിപ്രായത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതു പോലെ തന്നെ നീണ്ട ഇടവേളയ്ക്ക് ശേഷം മുതിർന്ന നടൻ വടിവേലു തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ഈ…

മാരി സെൽവരാജിന്റെ ‘മാമന്നൻ’ എന്ന തമിഴ് ചിത്രം ഗംഭീര അഭിപ്രായത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതു പോലെ തന്നെ നീണ്ട ഇടവേളയ്ക്ക് ശേഷം മുതിർന്ന നടൻ വടിവേലു തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ട്. അതുകൊണ്ട് തന്നെ തന്റെ പ്രകടനത്തിലൂടെ വടിവേലു അക്ഷരാർത്ഥത്തിൽ സിനിമാപ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ്.

ഹാസ്യ വേഷത്തിൽ മാത്രം കണ്ടിട്ടുള്ള താരം അവിസ്മരണീയമായ ഒരു മാറ്റമാണ് മാമന്നനിൽ നടത്തിയിരിക്കുന്നത്.  സിനിമ കണ്ടതിന് ശേഷം നടി മാല പാർവതി പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ചിത്രത്തിലെ അഭിനയത്തിന് നടൻ വടിവേലു ദേശീയ അവാർഡിന് അർഹനാണെന്നും താരം പറഞ്ഞു.’മാമന്നൻ’! നടൻ വടിവേലു ദേശീയ അവാർഡിന് അർഹനാണ്! ടീമിന് അഭിനന്ദനങ്ങൾ! നമ്മുടെ സ്വന്തം ഫഹദ് ഫാസിലിന്റെ ലോകോത്തര പ്രകടനം.മികച്ചത്! അത്ഭുതകരമായ ദിശ. പ്രചോദനാത്മകമായ തിരക്കഥ. നിർബന്ധമായും കാണുക’ ഇതായിരുന്നു താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഉദയനിധി സ്റ്റാലിൻ,വടിവേലു, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് മാമന്നൻ. ഫഹദ് ഫാസിൽ ചിത്രത്തിൽ വില്ലനായാണ് എത്തുന്നത്. ചിത്രത്തിന്റെ സംഗീതസംവിധായകൻ എ ആർ റഹ്‌മാൻ ആണ്.റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ എം ഷെങ്കാബാഗ് മൂർത്തിയും ആർ അർജുൻ ദുരൈയും ചേർന്നാണ് സിനിമ നിർമ്മിച്ചത്