നേരിനെ കുറിച്ച് പറയാന്‍ എത്ര രൂപ കിട്ടി? മാലാ പാര്‍വതി പറയുന്നു

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ നേര് മികച്ച പ്രതികരണമാണ് തിയ്യേറ്ററില്‍ നേടുന്നത്. സോഷ്യല്‍മീഡിയയില്‍ നിറയെ ചിത്രത്തിന് പോസിറ്റീവ് റിവ്യൂകളാണ് നിറയുന്നത്. നടി മാലാ പാര്‍വതിയും ചിത്രത്തിനെ പ്രശംസിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു. അതിന് താഴെ മോശം കമന്റിട്ടയാള്‍ക്ക്…

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ നേര് മികച്ച പ്രതികരണമാണ് തിയ്യേറ്ററില്‍ നേടുന്നത്. സോഷ്യല്‍മീഡിയയില്‍ നിറയെ ചിത്രത്തിന് പോസിറ്റീവ് റിവ്യൂകളാണ് നിറയുന്നത്. നടി മാലാ പാര്‍വതിയും ചിത്രത്തിനെ പ്രശംസിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു. അതിന് താഴെ മോശം കമന്റിട്ടയാള്‍ക്ക് തകര്‍പ്പന്‍ മറുപടി കൊടുത്തിരിക്കുകയാണ് താരം.

‘ജീത്തു ജോസഫ് സംവിധാനം ചെയ്ത, ലാല്‍ സര്‍ ചിത്രം ‘നേര്’ കണ്ടു.അഭിനേതാക്കളുടെ ഗംഭീര പ്രകടനവും, സക്രിപ്റ്റും ! ലാല്‍ സാര്‍, സിദ്ദിഖ് സര്‍, ജഗദീഷ് ചേട്ടന്‍, അനശ്വര!

വേറെ ലെവല്‍. അനശ്വര രാജന്‍ ഗംഭീര പ്രകടനം. ഓരോ നിമിഷവും ജീവിച്ചു. അത്ഭുതം.

അനശ്വരയുടെ കഥാപാത്രവും, ഉപ്പയായി അഭിനയിക്കുന്ന ജഗദീഷേട്ടന്റെ കഥാപാത്രവും തമ്മിലുള്ള ഒരു ബോണ്‍ ഡിംഗും, കണക്ടും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. സിദ്ദിഖ് സര്‍.. ന്റെ ക്രിമിനല്‍ വക്കീല്‍ വേറെ ലെവല്‍.

ലാല്‍ സാറിന്റെ, തികച്ചും വ്യത്യസ്തമായ, ആത്മവിശ്വാസമില്ലാത്ത, തോല്‍ക്കും എന്ന് ഭയമുള്ള വക്കീലായിട്ടുള്ള പകര്‍ന്നാട്ടം സൂക്ഷ്മവും കൃത്യവും. ജീത്തു ജോസഫ് മലയാളത്തിന് നല്‍കിയ വ്യത്യസ്തമായ ചിത്രമാണ് ‘നേര്’.

ശ്രീ ഗണേഷ് കുമാര്‍,ശാന്തി മായാദേവി, പ്രിയാമണി,ശ്രീ ധന്യ, രശ്മി അനില്‍ തുടങ്ങി നടീ നടന്മാര്‍ എല്ലാം ഗംഭരമായി.’എന്നായിരുന്നു മാലാ പാര്‍വതിയുടെ കുറിപ്പ്.

അതിന് താഴെയാണ് ‘ഇങ്ങനെയൊക്കെ പറയാന്‍ എത്ര രൂപ കിട്ടി?’ എന്നൊരു കമന്റ്. അതിനാണ് മാലാ പാര്‍വതി മറുപടി കൊടുത്തിരിക്കുന്നത്. ‘സ്വിസ്സ് ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം വന്നത് അതുകൊണ്ടു എത്രയാണ് വന്നതെന്ന് ഓര്‍മയില്ല’, എന്നായിരുന്നു മാലാ പാര്‍വതി നല്‍കിയ മറുപടി.