ഒരുപാട് പ്രതീക്ഷിച്ച വേഷം ആയിരുന്നു അത്, പക്ഷെ മോനിഷ കൊണ്ട് പോയി ആ റോൾ!

മലയാളികളുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന നായികയാണ് മാതു, പല ഹിറ്റ് സിനിമകളുടെയും ഭാഗമായ നടി എന്ന് സിനിമ ജീവിതത്തിൽ നിന്നും വളരെ അകന്നു കഴിഞ്ഞു.  നടി മാതു തൊണ്ണൂറുകളിലെ മലയാളത്തിന്റെ പ്രിയപ്പെട്ട താരമായിരുന്നു. എന്നാല്‍…

maathu about life

മലയാളികളുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന നായികയാണ് മാതു, പല ഹിറ്റ് സിനിമകളുടെയും ഭാഗമായ നടി എന്ന് സിനിമ ജീവിതത്തിൽ നിന്നും വളരെ അകന്നു കഴിഞ്ഞു.  നടി മാതു തൊണ്ണൂറുകളിലെ മലയാളത്തിന്റെ പ്രിയപ്പെട്ട താരമായിരുന്നു. എന്നാല്‍ ഒരു വിവാഹം കഴിച്ചു നടിയുടെ ജീവിതം തകര്‍ന്നെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. പ്രണയിച്ച ആളെ സ്വന്തമാക്കാന്‍ സിനിമ ഉപേക്ഷിച്ചു.. മതം മാറി.. ഒടുവില്‍ പ്രണയവും ജീവിതവും നഷ്ടപ്പെട്ടു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താന്‍ ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്തു മതത്തിലേക്ക് മാറിയത് വിവാഹം കഴിക്കാനല്ല എന്ന് മാതു നേരുത്തെ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ വിവാഹ ശേഷം തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതും എന്നാൽ നിർഭാഗ്യ വശാൽ അത് തന്നിൽ നിന്ന് നഷ്ടപ്പെട്ടതിനെ കുറിച്ചും തുറന്ന് പറയുകയാണ് മാതു.

വിവാഹ ശേഷം ആണ് തനിക് പെരുന്തച്ചൻ സിനിമയിലേക്ക് ക്ഷണം വന്നത്. താൻ ഒരുപാട് ആഗ്രഹിച്ച ഒരു വേഷം ആയിരുന്നു ചിത്രത്തിലേത്. അവസരം വന്നപ്പോൾ താനിക് ഒരുപാട് സന്തോഷവും ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാൻ സമയം ആയപ്പോഴേക്കും എന്നെ ചിത്രത്തിൽ നിന്ന് മാറ്റുകയും പകരം ആ റോളിൽ മോനിഷയെ നിയോഗിക്കുകയും ആയിരുന്നു. ഒരുപാട് ആഗ്രഹിച്ച വേഷം ആയിരുന്നു തന്റെ കയ്യിൽ വന്നതിന് ശേഷം നഷ്ടപെട്ടത്. തനിക് പകരം ചിത്രത്തിൽ മോനിഷയെ അഭിനയിപ്പിച്ചത് എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. ഈ വിഷമം മാറാൻ വേണ്ടി ഞാൻ മാതാവിനോട് ഒരുപാട് പ്രാർത്ഥിച്ചിരുന്നു.monisha

അതിനു ശേഷം കുറെ കാലം കഴിഞ്ഞപ്പോൾ ആണ് എനിക്ക് അമരത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. അത് എനിക്ക് ഒരുപാട് സന്തോഷവും ആണ് നൽകിയത്. അങ്ങനെ ഞാൻ ജീസസിന്റെ മകൾ ആണെന്ന് വിശ്വസിക്കുകയായിരുന്നു. എന്റെ സിനിമ ജീവിതത്തിൽ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറുകയായിരുന്നു അമരം.