എന്റെ വീട്ടിൽ ഒരുപാട് കുതിരകൾ ഉണ്ട്, നന്നായി അഭിനയിച്ചാൽ ഒരു കുതിരയെ തരാം എന്ന് ലാലേട്ടൻ പറഞ്ഞിരുന്നു!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടുകൂടി സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മലയാളികളുടെ ഇഷ്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ നായിക കഥാപാത്രത്തെ…

gopika anil in balettan

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടുകൂടി സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മലയാളികളുടെ ഇഷ്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പര പറയുന്നത്. തമിഴിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് പരമ്പരയായി പാണ്ട്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയൽ. റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനവും. ചിപ്പി രഞ്ജിത് നിർമ്മിക്ക പരമ്പരയിൽ പ്രധാന വേഷത്തിൽ ചിപ്പി എത്തുന്നുണ്ട്.

പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഗോപിക അനിൽ ആണ്. ബാലേട്ടനിൽ മോഹൻലാലിന്റെ മകളായി ആണ് ഗോപിക അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം വേഷം എന്ന മമ്മൂട്ടി ചിത്രത്തിലും മമ്മൂട്ടിയുടെ മകളായി ഗോപിക എത്തി. ഇപ്പോൾ ബാലേട്ടനിൽ അഭിനയിക്കുമ്പോഴുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ഗോപിക.

ബാലേട്ടന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് എനിക്ക് പനി വന്നിരുന്നു. പനി ഉള്ളത് കൊണ്ട് തന്നെ ലാലേട്ടൻ എന്നോട് ഭയങ്കര കെയറിങ് ആയിരുന്നു. എന്നോട് പറയുമായിരുന്നു അദ്ദേഹത്തിന്റെ വീട്ടിൽ ഒരുപാട് കുതിരകൾ ഉണ്ടെന്നും നന്നായി അഭിനയിച്ചാൽ അതിൽ ഒരു കുതിരയെ വാങ്ങിച്ച് തരാം എന്ന്. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരാറുണ്ട്. നിത്യ ചേച്ചിയും സുധീഷ് ചേട്ടനും ആയിരുന്നു ഷൂട്ടിങ് സെറ്റിലെ ഞങ്ങളുടെ കൂട്ടുകാർ. അവർ ഒക്കെ ഒരുപാട് സപ്പോർട്ട് ആയിരുന്നു ഞങ്ങൾക്ക് തന്നത്.