പിന്നണി ഗായകനായി സുരാജ് വെഞ്ഞാറമൂട്!! ‘മദനന്‍ റാപ്പ്’ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മദനോത്സവം. ചിത്രത്തില്‍ മദനന്‍ എന്ന കഥാപാത്രമായാണ് സുരാജ് എത്തുന്നത്. കോഴി കുഞ്ഞുങ്ങള്‍ക്ക് കളറടിക്കുന്ന ജോലി ചെയ്യുന്ന മദനന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റ കഥ പുരോഗമിക്കുന്നത്. ചിത്രം സംവിധാനം…

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മദനോത്സവം. ചിത്രത്തില്‍ മദനന്‍ എന്ന കഥാപാത്രമായാണ് സുരാജ് എത്തുന്നത്. കോഴി കുഞ്ഞുങ്ങള്‍ക്ക് കളറടിക്കുന്ന ജോലി ചെയ്യുന്ന മദനന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റ കഥ പുരോഗമിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് സുധീഷ് ഗോപിനാഥ് ആണ്.

സുരാജ് വെഞ്ഞാറമൂട് ആദ്യമായി സിനിമാ പിന്നണി ഗായകനാകുന്ന ചിത്രം കൂടിയാണ് മദനോത്സവം. സുരാജ് ആലപിച്ച ‘മദനന്‍ റാപ്പ്’ എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ക്രിസ്റ്റോ സേവ്യറിന്റേതാണ് ചിത്രത്തിലെ പാട്ടുകള്‍. ചിത്രത്തിന്റെ ടീസറും ട്രെയിലറും ശ്രദ്ധേയമായിരുന്നു. വിഷു റിലീസ് ആയി ഏപ്രില്‍ 14ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. നവാഗതനായ സുധീഷ് ഗോപിനാഥ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇ സന്തോഷ് കുമാറിന്റെ ‘തങ്കച്ചന്‍ മഞ്ഞക്കാരന്‍’ എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.