‘നീളും മണല്‍ പാത തേടുന്നതാരേ…’ മെയ്ഡ് ഇന്‍ കാരവാന്റെ വീഡിയോ ഗാനം പുറത്തുവിട്ടു

ആനന്ദം, ഹൃദയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അന്നു ആന്റണി നായികയായെത്തുന്ന ചിത്രം മെയ്ഡ് ഇന്‍ കാരവാന്റെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘നീളും മണല്‍ പാത തേടുന്നതാരേ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. സംഗീത…

ആനന്ദം, ഹൃദയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അന്നു ആന്റണി നായികയായെത്തുന്ന ചിത്രം മെയ്ഡ് ഇന്‍ കാരവാന്റെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘നീളും മണല്‍ പാത തേടുന്നതാരേ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. സംഗീത സംവിധായകന്‍ – ഷഫീഖ് റഹ്‌മാന്‍, വരികള്‍ – അജയ് കുന്നേല്‍,

ആലാപനം – അഭിജിത്ത് അനില്‍ കുമാര്‍. ചിത്രം ഏപ്രിലില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ജോമി കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ കഫേ പ്രൊഡക്ഷന്‍സ്, ബാദുഷ പ്രൊഡക്ഷന്‍സ്, എ വണ്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ബാദുഷ എന്‍.എം, മഞ്ജു ബാദുഷ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡെല്‍മി മാത്യൂ ആണ് സഹനിര്‍മ്മാതാവ്.

ഷിജു എം ഭാസ്‌ക്കര്‍ ആണ് ഛായാഗ്രാഹകന്‍. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് ആണ് സംഗീതം നല്‍കുന്നത്. ടീസറിന്റെ സം?ഗീതം ചെയ്തിരിക്കുന്നത് റിതു വൈശാഖ് ആണ്. ഷഫീഖ് റഹ്‌മാന്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു വേണുഗോപാലാണ് ചിത്രത്തിന്റെ എഡിറ്റര്‍. അന്നു ആന്റണിയെ കൂടാതെ ഇന്ദ്രന്‍സ്, മിഥുന്‍ രമേശ്, ആന്‍സണ്‍ പോള്‍, പ്രിജില്‍ ജെ ആര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.