‘അടുക്കള ഭാഗത്ത് ഇരുത്തി ഭക്ഷണം കൊടുക്കുമ്പോള്‍ അവര്‍ക്ക് പ്രശ്‌നമൊന്നുമില്ലെങ്കില്‍ പിന്നെ നമുക്കെന്ത് കാര്യം?’

കണ്ണൂരിലെ മുസ്ലിം വിവാഹ വീടുകളിലെ ഭക്ഷണരീതികളെക്കുറിച്ച് നടി നിഖില വിമല്‍ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ”കോളജില്‍ പഠിക്കുമ്പോഴാണ് മുസ്ലിം കുട്ടികളുടെ കല്യാണത്തിന് പോയിത്തുടങ്ങിയത്. സ്ത്രീകളൊക്കെ അവിടെ അടുക്കള ഭാഗത്തിരുന്നേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ.…

കണ്ണൂരിലെ മുസ്ലിം വിവാഹ വീടുകളിലെ ഭക്ഷണരീതികളെക്കുറിച്ച് നടി നിഖില വിമല്‍ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ”കോളജില്‍ പഠിക്കുമ്പോഴാണ് മുസ്ലിം കുട്ടികളുടെ കല്യാണത്തിന് പോയിത്തുടങ്ങിയത്. സ്ത്രീകളൊക്കെ അവിടെ അടുക്കള ഭാഗത്തിരുന്നേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. മുമ്പിലാണ് ആണുങ്ങള്‍ക്കൊക്കെ ഉള്ള ഭക്ഷണം. ഇപ്പോഴും അതിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല,” എന്നായിരുന്നു നിഖിലയുടെ വാക്കുകള്‍.

ഇര്‍ഷാദ് പരാരി സംവിധാനം ചെയ്ത ‘അയല്‍വാശി’ എന്ന സിനിമയുടെ പ്രമോഷനിടെയാണ് പഴയ ഓര്‍മകള്‍ നിഖില പങ്കുവച്ചത്. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അടുക്കള ഭാഗത്ത് ഇരുത്തി ഭക്ഷണം കൊടുക്കുമ്പോള്‍ അവര്‍ക്ക് പ്രശ്‌നമൊന്നുമില്ലെങ്കില്‍ പിന്നെ നമുക്കെന്ത് കാര്യം എന്നാണ് വിശാല്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Nikhila (5)

അല്ലയോ നിഖില വിമല്‍…. മലബാറിലെ മുസ്ലീം കല്യാണ സദ്യയെക്കുറിച്ച് താങ്കള്‍ പറഞ്ഞ അഭിപ്രായം ഇപ്പോള്‍ ചര്‍ച്ചവിഷയം ആയിരിക്കുകയാണ്..
എനിക്ക് അതിനോട് ഒട്ടും യോജിക്കാന്‍ കഴിയുന്നില്ല…
എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത്…
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മറ കെട്ടി ഭക്ഷണം കൊടുത്താല്‍ എന്താണ് പ്രശ്‌നം.. മലബാറില്‍ അവര്‍ക്കിടയില്‍ അങ്ങനെ എന്തെങ്കിലും വിശ്വാസമോ ആചാരമോ ഉണ്ടെങ്കില്‍ അവര്‍ അങ്ങനെ ചെയ്‌തോട്ടെ… അതുമൂലം നമുക്കും പ്രശ്‌നമില്ല.. നമ്മുടെ നാടിനും പ്രശ്‌നമില്ല..പിന്നെ എന്തിനാണ് ഇതൊക്കെ ഒരു ചര്‍ച്ചയാക്കുന്നത്..??
പിന്നെ, ഇന്നത്തേക്കാലത്ത് എനിക്ക് അറിയാവുന്ന 100 ല്‍ 90 % പേരും പെണ്മക്കളെ കെട്ടിച്ചുവിടുന്നതിനേക്കാള്‍ പഠിപ്പിക്കുന്നതിനാണ് മുന്‍ഗണന കൊടുക്കുന്നത്.. അടുക്കള ഭാഗത്ത് ഇരുത്തി ഭക്ഷണം കൊടുക്കുമ്പോള്‍ അവര്‍ക്ക് പ്രശ്‌നമൊന്നുമില്ലെങ്കില്‍ പിന്നെ നമുക്കെന്ത് കാര്യം.. ??
ഇത് രാജ്യദ്രോഹം ഒന്നും ആകുന്നില്ലല്ലോ..??
കല്യാണത്തിന് പോകുക.. ഭക്ഷണം കഴിക്കുക.. തിരിച്ചു വരിക.. അത്രേ ഉള്ളൂ കാര്യം..