ഇത് താരപുത്രന്റെ കാമുകിയോ? മാധവ് സുരേഷ് പങ്കുവെച്ച പോസ്റ്റ് വൈറൽ 

നടൻ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് പങ്കുവെച്ചു ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലാകുന്നത്, ഇൻട്രൊഡ്യൂസിങ് മൈ ഫേവറേറ്റ് ഹോമി എന്ന് തലക്കെട്ട്  നൽകി ഒരു പെൺകുട്ടിക്കൊപ്പം നിൽ‌ക്കുന്ന ചിത്രമാണ് മാധവ്  പങ്കിട്ടത്, അതേ പെൺകുട്ടിക്കൊപ്പം തന്നെ കാറിൽ സഞ്ചരിക്കുന്ന ചിത്രവും മാധവ് പങ്കിട്ടിട്ടുണ്ട്. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന മാധവിന്റെ പിൻകഴുത്തിൽ പെൺകുട്ടി തന്റെ കൈ ചേർത്ത് വെച്ചിരിക്കുന്ന ചിത്രവും പങ്കുവെച്ചു

മാധവ് തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഈ ചിത്രം പങ്കുവെച്ചത്, നിരവധിപേരാണ് ഈ ചിത്രത്തിന് കമന്റുമായി എത്തുന്നത്, പക്ഷെ ഈ ഒരു ഫോട്ടോ കണ്ടിട്ട് പലരും ചോദിക്കുന്നത് ​മാധവിന്റെ പ്രണയിനിയാണോ കൂടെയുള്ള പെൺകുട്ടിയെന്നായിരുന്നു. എന്തെന്നാൽ അത്തരമൊരു ബന്ധം ഇരുവരും തമ്മിലുണ്ടെന്ന് സൂചന നൽകുന്ന വിധത്തിൽ ഉള്ള ഫോട്ടോകൾ ആണ് മാധവ് പങ്കു വെച്ചത്

ചേട്ടൻ ​ഗോകുൽ വിവാഹിതനാകുന്നതിന് മുമ്പ് തന്നെ താൻ  വിവാഹിതനാകുമോയെന്നുള്ള രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് താഴ്  വരുന്നുണ്ട്. എന്നാൽ  ഇടയ്ക്ക്  മാധവും നടൻ ദിലീപിന്റെ മകൾ മീനാക്ഷിയും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ   പ്രചരിച്ചിരുന്നു. അടുത്ത കുടുംബ സുഹൃത്തുക്കളാണ് ദിലീപും, സുരേഷ് ​ഗോപിയും. സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന് സജീവമായി ദിലീപിനൊപ്പം തന്നെ മീനാക്ഷിയുമുണ്ടായിരുന്നു.  മാധവിനെയും മീനാക്ഷിയെയും ഇടവും വലവും നിർത്തിയുള്ള ദിലീപിന്റെ ചിത്രം അന്ന് വൈറലായിരുന്നു. മാധവും മീനാക്ഷിയും ഒരു സിനിമയിൽ എങ്കിലും ഒന്നിക്കുമോ എന്നാണ് അന്ന് ആ ചിത്രം വൈറലായപ്പോൾ ആരാധകർ ചോദിച്ചത്.