സ്ഥിരമായി വിളിക്കുന്ന ഭാര്യ യുടെ ഫോൺ കാൾ വന്നില്ല! പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ് തുറന്നു  മധു ബാലകൃഷ്ണൻ 

മലയാളത്തിൽ വെത്യസ്ത ശബ്ദം കൊണ്ട് നിരവധി ഗാനങ്ങൾ ആലപിച്ച ഒരു ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ താനും, ഭാര്യ ദിവ്യയുമായുള്ള  പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും തുറന്നു പറയുകയാണ് മധു ബാലകൃഷ്ണൻ, വിവാഹത്തിന് രണ്ട് വര്ഷം മുൻപാണ് ഞങ്ങൾ പ്രേമിച്ചത്. ചെറുപ്പം മുതൽ അറിയാം ഞങ്ങൾ ബന്ധുക്കൾ കൂടിയാണ്, ഞങ്ങൾ ഒരേ ഗുരു നാഥനിൽ  നിന്നുമായിരുന്നു സംഗീതം പഠിച്ചത്, എന്നാൽ അന്നൊന്നും പ്രണയം തോന്നിയിരുന്നില്ല ഗായകൻ പറയുന്നു

ഞാൻ ഒരു റിയാലിറ്റി ഷോ ചെയ്യ്തിരുന്നു, ആ സമയത്തു  ആ സമയത്തു എന്നെ അതിന്റെ നല്ലതും , അല്ലാത്തതുമായ കാര്യങ്ങൾ ദിവ്യയു൦, ശ്രീകാന്തും വിളിച്ചുപറയുമായിരുന്നു, എന്നാൽ ഒരു ദിവസം തന്നെ ദിവ്യ വിളിച്ചില്ല, സ്ത്ഥിരമായിവിളിക്കാറുള്ള ദിവ്യ വിളിക്കാഞ്ഞപ്പം വിഷമം തോന്നി, എന്താണ് ദിവ്യ വിളിക്കാത്തത് എന്ന് ചിന്തിച്ചു,

അങ്ങനെയാണ് എന്റെ മനസിൽ ദിവ്യ യോടെ പ്രണയം മൊട്ടിട്ടത്, ശരിക്കും പറഞ്ഞാൽ  അത് വിരിഞ്ഞു വിവാഹത്തിൽ വരെ എത്തി എന്ന് പറയാം. അതുപോലെ ഗായകനെ കുറിച്ച് ദിവ്യയും പറയുന്നു, ആളിന്റെ ശാന്തസ്വഭാവവും, പാട്ടും ആയിരുന്നു തനിക്കിഷ്ടപ്പെട്ടത്. ശരിക്കും അദ്ദേഹത്തിനോട് എനിക്ക് ആരാധന ആയിരുന്നു ദിവ്യ പറയുന്നു.