മഞ്ജുവിനുള്ള മെസേജ് പോയത് മഞ്ജരിക്ക്, വന്നോളൂവെന്ന് മറുപടി: ചെന്നപ്പോള്‍ സംഭവിച്ചത്: അബദ്ധം സംഭവിച്ചതിനെക്കുറിച്ച് മധു വാര്യര്‍

മഞ്ജു വാര്യരും മധു വാര്യരും ഒന്നിച്ചെത്തിയ ചിത്രമാണ് ലളിതം സുന്ദരം. സംവിധായകനായി മധു വാര്യരെത്തിയപ്പോള്‍ അഭനയത്തിനൊപ്പം നിര്‍മ്മാണത്തിലും മഞ്ജു സാന്നിദ്ധ്യമറിയിച്ചു. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നിരവധി അനുഭവങ്ങളാണ് ടീം പങ്കുവെച്ചത്. അതില്‍ ശ്രദ്ധേയമായ ഒന്നാണ് മധു വാര്യര്‍ മഞ്ജുവിന് അയച്ച മെസ്സേജ് മഞ്ജരിക്ക് അയച്ച സംഭവം.

ഊണ് കഴിക്കാന്‍ ഞാനുമുണ്ടാവുമെന്നായിരുന്നു മെസേജ്, വന്നോളൂയെന്ന് എനിക്ക് മറുപടിയും കിട്ടി. മഞ്ജുവിന്റെ വീട്ടില്‍ പോയപ്പോള്‍ എനിക്ക് ചോറില്ല, ഞാന്‍ മെസേജ് അയച്ചിരുന്നല്ലോയെന്ന് പറഞ്ഞപ്പോള്‍ എനിക്കൊന്നും കിട്ടിയില്ലെന്നായിരുന്നു പറഞ്ഞത്. മഞ്ജരിക്കാണ് മെസേജ് പോയത്. മാധുരിയെന്നാണ് ചേച്ചിയുടെ പേര് അത് ഞാന്‍ മധുവെന്നാണ് സേവ് ചെയ്തത്. ചേച്ചിയാണ് മെസേജ് അയച്ചതെന്നാണ് ഞാന്‍ കരുതിയതെന്നായിരുന്നു മഞ്ജരി പറഞ്ഞത്, മധു വാര്യര്‍ പറഞ്ഞു.

കൂട്ടത്തിലെ ഏറ്റവും വലിയ പാര ആരാണെന്ന് ചോദിച്ചപ്പോള്‍ മഞ്ജു എന്നായിരുന്നു മധു ചൂണ്ടിക്കാണിച്ചത്. കുട്ടിക്കാലത്ത് മഞ്ജു എനിക്ക് നല്ല പാരയായിരുന്നു. കൊന്ന് കളയുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. എല്ലാവരും നില്‍ക്കുമ്പോള്‍ അത് പറയട്ടെ, ഇത് പറയട്ടെ എന്നൊക്കെ ചോദിക്കുമായിരുന്നുവെന്നും മഞ്ജു പറഞ്ഞിരുന്നു.