പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ‘മധുര മനോഹര മോഹം’ത്തിന്റെ ഓ ടി ടി റിലീസ് പ്രഖ്യാപിച്ചു   

കോമഡി ഡ്രാമ വിഭാഗത്തിൽ പെട്ട ഒരു ഹിറ്റ് ചിത്രമായിരുന്നു ‘മധുര മനോഹര മോഹം ‘  സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യ്ത ചിത്രമായിരുന്നുഇത് , പ്രേക്ഷകരെ  പൊട്ടിച്ചിരിപ്പിച്ച ഈ ചിത്രം തീയറ്ററുകളിൽ ജൂൺ 16 നെ…

കോമഡി ഡ്രാമ വിഭാഗത്തിൽ പെട്ട ഒരു ഹിറ്റ് ചിത്രമായിരുന്നു ‘മധുര മനോഹര മോഹം ‘  സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യ്ത ചിത്രമായിരുന്നുഇത് , പ്രേക്ഷകരെ  പൊട്ടിച്ചിരിപ്പിച്ച ഈ ചിത്രം തീയറ്ററുകളിൽ ജൂൺ 16 നെ ആയിരുന്നു എത്തിയത്, എന്നാൽ ഇപ്പോൾ ചിത്രം ഓ ടി ടി റിലീസ് ആകുകയാണ്, ഓഗസ്റ്റ് 25  നെ ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടരുന്നു.

കോമഡിയിൽ പെട്ട ഈ ചിത്രം തീയറ്ററുകളിൽ ആവറേജ് സ്ഥാനം മാത്രമാണ് നേടിയെടുത്തത്, 8 കോടി ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം തീയറ്ററുകളിൽ നിന്നും വെറും പത്തുകോടിയാണ് ലഭിച്ചത്. എന്നാൽ ചിത്രത്തിലെ കോമഡി രംഗങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരുന്നു.

ചിത്രത്തിൽ സൈജു കുറുപ്പ്, ബിന്ദു പണിക്കർ, രജീഷ വിജയൻ, ഷറഫുദ്ധീൻ, ആർഷ ബൈജു തുടങ്ങിയ താരങ്ങൾ ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയത്, കോസ്റ്റ്യൂ൦ ഡിസൈനർ ആയ സ്റ്റെഫിയുടെ ആദ്യ സംവിധാനത്തിലുള്ള ചിത്രമായിരുന്നു മധുര മനോഹര മോഹം.