ആദ്യ സംവിധായകനായ അൽഫോൺസ് പുത്രനോട് ഇതുവരെ നന്ദി പറഞ്ഞിട്ടില്ലെന്ന് മഡോണ സെബാസ്റ്റ്യൻ!

പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടിയാണ് മഡോണ സെബാസ്റ്റ്യൻ. സംവിധായകൻ അൽഫോൺസ് പുത്രനാണ് മഡോണ സെബാസ്റ്റ്യനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. മഡോണ ഇന്ന് തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമാണ് താരം.ഇപ്പോഴിതാ തെേന്റ ആദ്യ സംവിധായകനോട്…

പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടിയാണ് മഡോണ സെബാസ്റ്റ്യൻ. സംവിധായകൻ അൽഫോൺസ് പുത്രനാണ് മഡോണ സെബാസ്റ്റ്യനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. മഡോണ ഇന്ന് തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമാണ് താരം.ഇപ്പോഴിതാ തെേന്റ ആദ്യ സംവിധായകനോട് ഇതേവരെ നന്ദി പറയാനായിട്ടില്ലെന്നും ഇനി അദ്ദേഹത്തെ നേരിൽ കാണുമ്പോൾ താനാദ്യം ചെയ്യുക അതാകുമെന്നും വ്യക്തമാക്കുകയാണ് താരം.

ഓൺലൈൻ ചാനലായ ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ആണ് മഡോണ സെബാസ്റ്റ്യൻ ഇക്കാര്യം പറഞ്ഞത്. ‘ അൽഫോൺസ് പുത്രനെ നേരിൽ കണ്ടാൽ ഞാൻ അദ്ദേഹത്തോട് നന്ദി പറയും, ഒരു ബിഗ് താങ്ക്യൂ. കാരണം ഇതുവരെ ഞാനത് പറഞ്ഞിട്ടില്ലെന്നും അൽഫോൺസ് പുത്രനുമായി ഫോൺ കോൺടാക്ടുള്ള വ്യക്തയല്ല ഞാൻ, അൽഫോൺസ് ചേട്ടാ, നമുക്ക് അടുത്ത ഒരു സിനിമ കൂടി ചെയ്യേണ്ടേ, എന്നെ മനസിൽ വെച്ച് ഒരു ക്യാരക്ടർ എഴുതിക്കോ ‘എന്നുമാണ് താൻ പറയുക.

‘യൂ റ്റു ബ്രൂട്ടസ്’ എന്ന സിനിമയിൽ ഗായികയായി എത്തിയ ശേഷമാണ് മഡോണ സെബാസ്റ്റ്യൻ അൽഫോൺസ് പുത്രന്റെ പ്രേമത്തിലേക്ക് എത്തിയത്. ചിത്രത്തിൽ സെലിൻ എന്ന കഥാപാത്രത്തെയാണ് ് മഡോണ അവതരിപ്പിച്ചത്.ഗോൾഡ് ആണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൃഥ്വിരാജ് സുകുമാരൻ, നയൻതാര ഉൾപ്പടെ വൻ താര നിര അണി നിരക്കുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്