ഐശ്വര്യ ലക്ഷ്മിയെ കൊണ്ടുവരുന്നത് നായകനെ പക്വത പഠിപ്പിക്കാന്‍..!!

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരം ഇപ്പോള്‍ തമിഴ്, തെലുങ്ക് സിനിമകളുടേയും ഭാഗമായി. അമ്മു എന്ന സിനിമയാണ് ഐശ്വര്യയുടേതായി…

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരം ഇപ്പോള്‍ തമിഴ്, തെലുങ്ക് സിനിമകളുടേയും ഭാഗമായി. അമ്മു എന്ന സിനിമയാണ് ഐശ്വര്യയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അഞ്ച് ഭാഷകളിലാണ് സിനിമ ഇറങ്ങിയത്. ഇപ്പോഴിതാ താരം തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് സിനിമാ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഫുള്‍ ടൈം നല്ല ഹാപ്പിയായി ഒരു ഫിലിമിലെങ്കിലും ഐശ്വര്യലക്ഷ്മിയെ കാണാന്‍ ആഗ്രഹമുണ്ടോ… എന്ന് ചോദിച്ചാണ് നീത. പി എന്ന വ്യക്തി ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മലയാളം മൂവി ആന്‍ഡ് മൂസിക് ഡാറ്റാ ബേസ് എന്ന സിനിമാ ഗ്രൂപ്പിലാണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഐശ്വര്യ ലക്ഷ്മിയുടെ അമ്മു എന്ന സിനിമ കൂടി കണ്ട ശേഷമാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. നായകനെ പക്വത പഠിപ്പിക്കാനാണ് മിക്കസിനിമയിലും ഐശ്വര്യയേ കൊണ്ടുവരുന്നതെന്ന്

പലപ്പോഴും തോന്നിയിട്ടുണ്ട്…എന്നാണ് കുറിപ്പില്‍ പറയുന്നത്.. അതിന് ഉദാഹരണമായി ഐശ്വര്യ അഭിനയിച്ച ചില സിനിമകളുടെ പേരും കുറിപ്പില്‍ എടുത്ത് പറയുന്നുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
ഫുള്‍ ടൈം നല്ല ഹാപ്പിയായി ഒരു ഫിലിമിലെങ്കിലും ഐശ്വര്യലക്ഷ്മിയെ കാണാന്‍ ആഗ്രഹമുണ്ടോ…എനിക്ക് തോന്നിയിട്ടുണ്ട്… നായകനെ പക്വതപഠിപ്പിക്കാനാണ് മിക്കസിനിമയിലും ഐശ്വര്യയേ കൊണ്ടുവരുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്…

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളിയെ പക്വത പഠിപ്പിക്കാന്‍,വിജയ് സൂപ്പറില്‍ ആസിഫിനെ,മയാനദിയില്‍ ടോവിനോനെ,വരത്തനില്‍ ഫഹദിനെ,അര്‍ജന്റീനയില്‍ കാളിദാസിനെ,കാണേക്കാണേയില്‍ ടോവിനോനെ, അര്‍ച്ചന നോട് ഔട്ടില്‍ പുരുഷസമൂഹത്തെ മൊത്തത്തില്‍ അങ്ങനെ അങ്ങനെ…ഐശ്വര്യയെ ഓര്‍ക്കുമ്പോള്‍ തന്നെ അസഹിഷ്ണുത നിറഞ്ഞ ഒരു മുഖം ഓര്‍മ്മവരുന്നു… ഇന്ന് അമ്മു കണ്ടപ്പോള്‍ തോന്നിയത്….എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.