മഹാലക്ഷ്മിയുടെ പിറന്നാള്‍, ആഘോഷമാക്കാനൊരുങ്ങി ഫാന്‍സുകാര്‍

ദിലീപിന്റേയും കാവ്യയുടേയും മകള്‍ മഹാലക്ഷ്മിക്ക് ആരാധകര്‍ ഏറെയാണ്. മഹാലക്ഷ്മിയുടെ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിട്ടുള്ളത്. ഇപ്പോഴിതാ താരപുത്രിയുടെ പിറന്നാള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫാന്‍സുകാര്‍. നിരവധി പേരാണ് ഈ മിടുക്കിക്ക്…

ദിലീപിന്റേയും കാവ്യയുടേയും മകള്‍ മഹാലക്ഷ്മിക്ക് ആരാധകര്‍ ഏറെയാണ്. മഹാലക്ഷ്മിയുടെ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിട്ടുള്ളത്. ഇപ്പോഴിതാ താരപുത്രിയുടെ പിറന്നാള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫാന്‍സുകാര്‍. നിരവധി പേരാണ് ഈ മിടുക്കിക്ക് ഇതിനോടകം പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്ത് എത്തിയത്. മഹാലക്ഷ്മിക്ക് വേണ്ടി ആരാധകര്‍ കിടിലന്‍ സര്‍പ്രൈസ് ആണ് ഫാന്‍സുകാര്‍ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്നു വൈകിട്ടാണ് മഹാലക്ഷ്മിയുടെ പിറന്നാളാഘോഷങ്ങള്‍ക്ക് തുടക്കമാവുക എന്നും ഫാന്‍സ് ഗ്രൂപ്പ് അറിയിച്ചു. ഇന്ന് രാത്രി എട്ടുമണിക്ക് ദിലീപും കാവ്യയും അഭിനയിച്ച ചില ചിത്രങ്ങളില്‍ നിന്നും കട്ട് ചെയ്തെടുത്ത ചില ഭാഗങ്ങള്‍ മഹാലക്ഷ്മിയുടെ മീനാക്ഷിയുടെ ചിത്രങ്ങള്‍ ചേര്‍ത്ത് വച്ചുള്ള ഒരു വീഡിയോയും പുറത്തുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരാധകര്‍ മഹാലക്ഷ്മിക്കായി വമ്പന്‍ സര്‍പ്രൈസുകള്‍ ഒരുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.


ഇന്നലെ മഹാലക്ഷ്മി ദിലീപിന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് ദിലീപ് പറഞ്ഞത്.